കിട്ടിയതൊന്നും പോരാ... ഇസ്രയേലും ലബനനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ മഹത്തായ വിജയം എന്ന്...വിശേഷിപ്പിച്ച് ഹിസ്ബുല്ല തലവൻ നയിം ഖാസിം...'ശത്രുവിനെ തടഞ്ഞതുകൊണ്ടാണ് ഞങ്ങൾ വിജയിച്ചത്..'
കിട്ടിയതൊന്നും പോരാ ...ജീവന് വേണ്ടി ഇസ്രയേലിന്റെ കാലുപിടിക്കുന്ന സ്ഥിതി ഉണ്ടായിട്ടും അഹങ്കാരത്തിന് യാതൊരു കുറവുമില്ല ഹിസ്ബുള്ളകൾക്ക്. യുദ്ധം തുടരാൻ ഇപ്പോഴും ഇസ്രായേൽ തയ്യാറാണ് . അതിനുള്ള ശക്തി അവർക്കുണ്ടെന്ന് വിളിച്ചു പറയുകയും ചെയ്തു . പക്ഷെ ശത്രുപക്ഷത്ത് നിൽക്കുന്നവർക്ക് എല്ലാം തങ്ങളുടെ തലവനെ നഷ്ടമായി കഴിഞ്ഞതിനാൽ തന്നെ ഇനിയും യുദ്ധം തുടർന്ന് കൊണ്ട് പോവുക എന്നുള്ളത് പ്രയാസകരമായിട്ടുള്ള കാര്യമാണ് .
ഇപ്പോൾ വെടി നിർത്തൽ വന്നതിന് ശേഷം ഇസ്രയേലും ലബനനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ മഹത്തായ വിജയം എന്ന് വിശേഷിപ്പിച്ച് ഹിസ്ബുല്ല തലവൻ നയിം ഖാസിം. 2006 ജൂലൈയിലെ വിജയത്തെ മറികടക്കുന്ന ഒരു വലിയ വിജയമാണിതെന്നും നയിം ഖാസിം പറഞ്ഞു. ‘‘ഹിസ്ബുല്ലയെ നശിപ്പിക്കുന്നതിൽ നിന്ന് ശത്രുവിനെ തടഞ്ഞതുകൊണ്ടാണ് ഞങ്ങൾ വിജയിച്ചത്. ഹിസ്ബുല്ലയെ ദുർബലപ്പെടുത്തുമെന്ന് വാതുവയ്പ്പ് നടത്തിയവരോട് ഞങ്ങൾക്ക് സഹതാപമുണ്ട്, കാരണം അവർ പരാജയപ്പെട്ടു’’ – നയിം ഖാസിം പറഞ്ഞു.
ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മുൻ മേധാവി ഹസൻ നസ്‌റല്ലയുടെ പിൻഗാമിയായിട്ടാണ് ഇസ്രായേൽ വിരുദ്ധ സായുധ സംഘത്തിൻ്റെ തലവനായി നയിം ഖാസിമിനെ തെരഞ്ഞെടുത്തത്.നയിം ഖാസിമിന്റെ തലയും ഇസ്രായേൽ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.ഇറാൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സായുധ സംഘമായ ഹിസ്ബുള്ളയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലും രണ്ടാം കമാൻഡുമാണ് 71 കാരനായ നയിം ഖാസിം.
ഹിസ്ബുള്ളയുടെ ഷൂറ കൗൺസിലാണ് പുതിയ തലവനെ തെരഞ്ഞെടുത്തത്. ഹസൻ നസ്‌റല്ലയുടെ മരണത്തിന് ശേഷം ബെയ്‌റൂട്ടിലും ടെഹ്‌റാനിലും നയിം ഖാസിം എത്തിയിരുന്നു. ടെലിവിഷനിലൂടെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു . കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹിസ്ബുള്ളയ്ക്കായി മറ്റ് രാജ്യങ്ങളുമായി സംസാരിക്കുകയും വക്താവായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. മറ്റ് നേതാക്കളിൽ നിന്ന് വ്യത്യസ്തമായി വെളുത്ത തലപ്പാവ് ധരിച്ചാണ് ഖാസിം ആളുകൾക്ക് മുൻപിൽ എത്തുക.
https://www.facebook.com/Malayalivartha