സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായി... പട്ടണങ്ങളും ഗ്രാമങ്ങളും എല്ലാം പിടിച്ചെടുത്ത് വിമതർ...സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്...ആലപ്പോ നഗരം തന്നെ വിമതര്‍ പിടിച്ചെടുത്തിരിക്കുകയാണ്...
ലോകത്തിന്റെ പല കോണുകളിലും സമാധാനം നഷ്ട്ടപ്പെട്ടിട്ട് വർഷങ്ങളായി . അതിന്റെ പ്രത്യാഘാതങ്ങൾ നമ്മൾ കണ്ടു കൊണ്ട് ഇരിക്കുന്നതുമാണ് . ഇപ്പോൾ സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായി തുടരുന്നു. വടക്ക് പടിഞ്ഞാറന്‍ മേഖലയിലെ പട്ടണങ്ങളും ഗ്രാമങ്ങളും എല്ലാം പിടിച്ചെടുത്താണ് വിമതര്‍ മുന്നേറുന്നത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. വിമതരുടെ മുന്നേറ്റത്തിന് മുന്നില്‍ സിറിയന്‍ സേന തോല്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.
ആലപ്പോ നഗരം തന്നെ വിമതര്‍ പിടിച്ചെടുത്തിരിക്കുകയാണ്. നഗരത്തിലെ വിമാനത്താവളം ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. ഇവിടെ നിന്നുള്ള ഇന്നത്തെ എല്ലാ വിമാനസര്‍വ്വിീസുകളും റദ്ദാക്കിയിരിക്കുകയാണ്.സിറിയന്‍ പ്രസിഡന്റ് ബഷര്‍-അല്‍ അസദിനെ എതിര്‍ക്കുന്ന വിമതരാണ് കലാപം അഴിച്ചുവിട്ടിരിക്കുന്നത്. തീവ്രവാദ സംഘടനയായ ഹയാത്ത് തഹ്രില്‍ അല്‍ഷാമിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പോരാളികളാണ് ഇതിന്ന നേതൃ്ത്വം നല്‍കുന്നത്. എട്ട് വര്‍ഷത്തിന് ശേഷമാണ് ഇവര്‍ ആലെപ്പോയില്‍ പ്രവേശിക്കുന്നത്.
വിമത വിഭാഗം നടത്തിയ ആക്രമണങ്ങളില്‍ 277 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ആ്ദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 27 പേര്‍ സാധാരണ പൗരന്‍മാരാണ്. സിറിയയിലെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തെ സര്‍്ക്കാര്‍ അധീനതയിലുള്ള സ്ഥലങ്ങളിലാണ് വിമതര്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്.ഇന്നലെ ഇവിടെ കാര്‍ ബോംബ് സ്ഫോടനങ്ങള്‍ നടന്നിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് വിമതര്‍ ആക്രമണം ശക്തമായ തോതില്‍ അഴിച്ചുവിട്ടത്.അലപ്പോ നഗരത്തിന്റെ പകുതിയോളം ഭാഗത്തിന്റെ നിയന്ത്രണം ഇവരുടെ കൈയ്യിലാണ്. 50 ഓളം പട്ടണങ്ങളും നിരവധി ഗ്രാമങ്ങളും ഇപ്പോള്‍ ഇവരുടെ നിയന്ത്രണത്തിലാണ്.
https://www.facebook.com/Malayalivartha