ഇറാനിലെ കൂറ്റന്‍ സ്വര്‍ണഖനിയാണ്, വടക്കുപടിഞ്ഞാറന്‍ ഇറാനിലെ സര്‍ഷൗറാന്‍...27 ദശലക്ഷം മെട്രിക് ടണ്‍ സ്വര്‍ണമാണ് ഈ ഖനിയിലുള്ളത്.. 65 വര്‍ഷം ഖനനത്തിനുള്ള സാധ്യത..
സ്വർണം എക്കാലത്തും എല്ലാവർക്കും ആവശ്യമുള്ളതാണ് . ആഗോള തലത്തില്‍ സ്ഥിരതയും വിശ്വാസ്യതയുമുള്ള നിക്ഷേപമായി സ്വര്‍ണം മാറുകയാണ്. വിപണികളും രാഷ്ട്രീയ സാഹചര്യവും അസ്ഥിരമാകുമ്പോഴാണ് സ്വര്‍ണത്തിന്റെ വില വന്‍തോതില്‍ ഉയരുക. പുതിയ നിക്ഷേപത്തിന് പറ്റിയ സാഹചര്യമല്ലെങ്കില്‍ പണം നഷ്ടമാകാതിരിക്കാന്‍ ശതകോടീശ്വരന്‍മാരും കമ്പനികളും സ്വര്‍ണം വാങ്ങിക്കൂട്ടും.
ചൈനയില്‍ വലിയ സ്വര്‍ണഖനി കണ്ടെത്തിയ പിന്നാലെ ഇറാനില്‍ നിന്ന് സുപ്രധാനമായ വാര്‍ത്ത വന്നിരിക്കുകയാണ്. സാമ്പത്തികമായി ഞെരുക്കം നേരിടുന്ന ഇറാന്‍ ഭരണകൂടത്തിനും ജനങ്ങള്‍ക്കും ആശ്വാസം നല്‍കുന്ന വാര്‍ത്തയാണിത്. പുതിയ കണ്ടെത്തല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇറാനിലെ കൂറ്റന്‍ സ്വര്‍ണഖനിയാണ് വടക്കുപടിഞ്ഞാറന്‍ ഇറാനിലെ സര്‍ഷൗറാന്‍.
27 ദശലക്ഷം മെട്രിക് ടണ്‍ സ്വര്‍ണമാണ് ഈ ഖനിയിലുള്ളത് എന്നായിരുന്നു നേരത്തെയുള്ള കണ്ടെത്തല്‍. പുതിയ പര്യവേഷണമാണ് ഇറാന്‍ ഭരണകൂടത്തെ സന്തോഷിപ്പിക്കുന്നതും വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ ഇടയാക്കിയതും. 42 ദശലക്ഷം മെട്രിക് ടണ്‍ സ്വര്‍ണം ഖനിയിലുണ്ട് എന്നാണ് പുതിയ കണ്ടെത്തല്‍.ഇവിടെ ഖനനം നടത്തുന്ന കമ്പനിയുടെ സിഇഒ മുഹമ്മദ് പര്‍വീണ്‍ ആണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.
116 മെട്രിക് ടണ്‍ സ്വര്‍ണം വേര്‍ത്തിരിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. 25 വര്‍ഷം മാത്രമേ ഖനിക്ക് ആയുസുള്ളൂ എന്നാണ് കരുതിയതെങ്കിലും പുതിയ കണ്ടെത്തലോടെ 65 വര്‍ഷം ഖനനത്തിനുള്ള സാധ്യതകളാണ് തെളിഞ്ഞിരിക്കുന്നത്.വന്‍തോതില്‍ ക്രൂഡ് ഓയിലും പ്രകൃതി വാതവും ഉള്ള മണ്ണാണ് ഇറാനിലേത്.
https://www.facebook.com/Malayalivartha