'താൻ അധികാരത്തിൽ തിരികെ എത്തുമ്പോഴേക്കും ബന്ദികളാക്കപ്പെട്ടവരെ വിട്ടയച്ചില്ലെങ്കിൽ..' ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഹമാസ് ഭീകരർക്ക് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്...
ഇസ്രായേലിന് ഉറച്ച പിന്തുണ നൽകുമെന്ന് പറഞ്ഞത് വെറും വാക്കല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്. താൻ അധികാരത്തിൽ തിരികെ എത്തുമ്പോഴേക്കും ബന്ദികളാക്കപ്പെട്ടവരെ വിട്ടയച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഹമാസ് ഭീകരർക്ക് മുന്നറിയിപ്പുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 14 മാസമായി തുടരുന്ന ഇസ്രായേൽ-ഹമാസ് പോരാട്ടം അവസാനിപ്പിക്കുന്നതിനോ, ബന്ദികളെ മോചിപ്പിക്കാൻ കരാർ ഉണ്ടാക്കുന്നതിലോ നയതന്ത്ര തലത്തിൽ ബൈഡൻ ഭരണകൂടത്തിന് സാധിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് വിഷയത്തിൽ ഹമാസിന് വ്യക്തമായ മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്.” 2025 ജനുവരി 20ന് മുൻപ് അതായത് ഞാൻ അഭിമാനത്തോടെ അമേരിക്കയുടെ പ്രസിഡന്റായി ചുമതല ഏറ്റെടുക്കുന്നതിന് മുൻപ് ബന്ദികളാക്കപ്പെട്ട മുഴുവൻ പേരെയും ഹമാസ് വിട്ടയയ്‌ക്കണം. അല്ലാത്ത പക്ഷം ഈ ക്രൂരതകൾ ചെയ്തവർ അവർ വലിയ നൽകേണ്ടി വരും. ഇതിന് ഉത്തരവാദികളായവർക്ക് അമേരിക്കയുടെ ഭാഗത്ത് നിന്നും കനത്ത പ്രഹരമായിരിക്കും നേരിടേണ്ടി വരുന്നത്. ബന്ദികളെ എത്രയും വേഗം മോചിപ്പിക്കണമെന്നും” ട്രംപ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.ഇസ്രായേലിന് താൻ ഉറച്ച പിന്തുണ നൽകുമെന്ന് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ട്രംപ് വ്യ്ക്തമാക്കിയിരുന്നു.
2023 ഒക്ടോബർ ഏഴിനാണ് ഹമാസ് ഭീകരർ ഇസ്രായേലിൽ ആക്രമണം നടത്തുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തത്.ആക്രമണത്തിൽ 1208 പേരാണ് അന്ന് കൊല്ലപ്പെട്ടതെന്നും കണക്കുകൾ പറയുന്നു. ബന്ദികളായവരിൽ കുറച്ചു പേരെ മോചിപ്പിക്കാൻ സാധിച്ചുവെന്നും 97 പേർ ഇപ്പോഴും ഗാസയിൽ തടങ്കലിൽ തുടരുകയാണ്. ഇവരിൽ 35 പേരെ ഹമാസ് കൊലപ്പെടുത്തിയതായും ഇസ്രായേൽ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.ഇസ്രായേലിന് താൻ ഉറച്ച പിന്തുണ നൽകുമെന്ന് തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ട്രംപ് വ്യ്ക്തമാക്കിയിരുന്നു. 2023 ഒക്ടോബർ ഏഴിനാണ് ഹമാസ് ഭീകരർ ഇസ്രയേലിൽ ആക്രമണം നടത്തുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തത്.
https://www.facebook.com/Malayalivartha