ബഹിരാകാശയാത്രികയായ സുനിത വില്യംസ് ബഹിരാകാശത്ത് കൃഷി തുടങ്ങി... ബഹിരാകാശത്ത് ചീര കൃഷിയാണ് ചെയ്യുന്നത്...എന്നാൽ ഈ കൃഷി ചീര വളർത്തി ഭക്ഷണാവശ്യത്തിന് എടുക്കാനല്ല... ഒരു പരീക്ഷണത്തിന്റെ ഭാഗമാണ്...
ഇന്ത്യന്‍ വംശജയായ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഇപ്പോൾ മാസങ്ങളായി ബഹിരാകാശത്താണ് . ഇനിയും ദിവസങ്ങൾ കഴിഞ്ഞാലേ മടങ്ങി വരുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുകയുള്ളു. പക്ഷെ ഇപ്പോൾ ബഹിരാകാശയാത്രികയായ സുനിത വില്യംസ് ബഹിരാകാശത്ത് കൃഷി തുടങ്ങി എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മാസങ്ങളായി തുടരുന്ന ഇന്ത്യന്‍ വംശജയായ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഇപ്പോൾ ബഹിരാകാശത്ത് കൃഷി തുടങ്ങിയെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
അതെ, സുനിത വില്യംസ് ബഹിരാകാശത്ത് ചീര കൃഷിയാണ് ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. ചീര ഇനത്തിൽപ്പെട്ട ലെറ്റൂസ് ആണ് സുനിത കൃഷി ചെയ്യുന്നത്. എന്നാൽ ഈ കൃഷി ചീര വളർത്തി ഭക്ഷണാവശ്യത്തിന് എടുക്കാനല്ല. ഒരു പരീക്ഷണത്തിന്റെ ഭാഗമാണ്.പ്ലാറ്റ് ബാഹിറ്റാറ്റ് - 07 പരീക്ഷണം വ്യത്യസ്ത തലത്തിലുള്ള ജല ലഭ്യത സസ്യ വളർച്ചയെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കേന്ദ്രീകരിച്ചാണ്. മൈക്രോ ഗ്രാവിറ്റിക്ക് കീഴിലുള്ള റൊമൈൻ ലെറ്റൂസിന്റെ വളർച്ചാ നിരക്ക്, പോഷകാഹാര കണ്ടന്റ്, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ വിശകലനം ചെയ്യുന്നതിനാണ് ഈ പരീക്ഷണം.
ബഹിരാകാശത്ത് കൃഷി സാധ്യമാകുമോ എന്ന കാര്യവും പരീക്ഷണത്തിൽ വ്യക്തമാകും.പ്ലാറ്റ് ബാഹിറ്റാറ്റ് - 07 പരീക്ഷണം വ്യത്യസ്ത തലത്തിലുള്ള ജല ലഭ്യത സസ്യ വളർച്ചയെ എങ്ങനെ ബാധിക്കുന്നു എന്നതിനെ കേന്ദ്രീകരിച്ചാണ്. മൈക്രോ ഗ്രാവിറ്റിക്ക് കീഴിലുള്ള റൊമൈൻ ലെറ്റൂസിന്റെ വളർച്ചാ നിരക്ക്, പോഷകാഹാര കണ്ടന്റ്, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ വിശകലനം ചെയ്യുന്നതിനാണ് ഈ പരീക്ഷണം. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമൊക്കെ പോകുന്ന ബഹിരാകാശ യാത്രികരെ നിലനിർത്താൻ സഹായകമാകുന്ന കാർഷിക സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിന് ഈ പ്രതിഭാസങ്ങൾ മനസ്സിലാക്കുന്നത് അത്യന്താപേക്ഷിതമാണ്.
https://www.facebook.com/Malayalivartha