പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ദക്ഷിണ കൊറിയ പ്രഖ്യാപിച്ച അടിയന്തര പട്ടാള നിയമം പിന്‍വലിച്ച് പ്രസിഡന്റ് യൂന്‍ സുക് യിയോള്‍...
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ദക്ഷിണ കൊറിയ പ്രഖ്യാപിച്ച അടിയന്തര പട്ടാള നിയമം പിന്‍വലിച്ച് പ്രസിഡന്റ് യൂന്‍ സുക് യിയോള്‍. ദക്ഷിണ - ഉത്തര കൊറിയകള്‍ക്കിടിയില്‍ സംഘര്‍ഷത്തിന് ആക്കം കൂടി ദക്ഷിണ കൊറിയയില്‍ ഇന്നലെ രാത്രിയാണ് സൈനിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
നിയമം പ്രഖ്യാപിച്ച് 6 മണിക്കൂറിനുള്ളില്‍ പട്ടാള നിയമം പിന്‍വലിച്ച് ഉത്തരവിറക്കി. പട്ടാളനിയമം പ്രഖ്യാപനത്തിനു പിന്നാലെ രാത്രി സൈന്യം പാര്‍ലമെന്റ് വളഞ്ഞിരുന്നു. ഇതോടെ വലിയ പ്രതിഷേധങ്ങളാണുയര്‍ന്നത്. അതിനു പിന്നാലെ ഉണ്ടായ രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ സൈനിക ഭരണം നിരസിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ വോട്ട് ചെയ്തു.
പ്രതിഷേധം ശക്തമായതോടെയാണ് പട്ടാളനിയമം പിന്‍വലിച്ചത്. വിന്യസിച്ച സൈനികരെ സര്‍ക്കാര്‍ പിന്‍വലിച്ചെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം സൈനിക നിയമം പിന്‍വലിച്ച് ഔദ്യോഗിക അറിയിപ്പിറക്കുമെന്നും യൂന്‍ സുക് യിയോള്‍ വ്യക്തമാക്കി. പിന്നാലെ പട്ടാള നിയമം പിന്‍വലിച്ച് ഉത്തരവുമിറക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha