ചൈനീസ് വായനക്കാര്‍ക്കിടയില്‍ പ്രണയ നോവലുകളിലൂടെ ശ്രദ്ധപിടിച്ചു പറ്റിയ തായ്വാനീസ് എഴുത്തുകാരി ചിയുങ് യാവോ അന്തരിച്ചു...
ചൈനീസ് വായനക്കാര്‍ക്കിടയില്‍ പ്രണയ നോവലുകളിലൂടെ ശ്രദ്ധപിടിച്ചു പറ്റിയ തായ്വാനീസ് എഴുത്തുകാരി ചിയുങ് യാവോ(86) അന്തരിച്ചു. ചിയുങ് യാവോയെ ന്യൂ തായ്പേയ് സിറ്റിയിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് അഗ്‌നിശമനസേന വിഭാഗം അറിയിച്ചു.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട എഴുത്തു ജീവിതത്തിനിടയില്‍ 60-ലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച ചിയുങ് യാവോ ഏറെ വായനക്കാരെ സ്വന്തമാക്കിയിരുന്നു.
എഴുതിയ കൃതികളില്‍ പലതും സിനിമയായും ടി.വി സീരീസുകളായും മാറി. ഇവയെല്ലാം ജനപ്രിയമായിരുന്നു. തൂലികാനാമം ചിയുങ് യാവോ എന്നായിരുന്നു .
"
https://www.facebook.com/Malayalivartha