കന്യകയാകണം... വേറിട്ട ആഗ്രഹവുമായി 23കാരി ചെലവാക്കിയത് 16 ലക്ഷം
ശസ്ത്രക്രിയ നടത്തി വീണ്ടും കന്യകയാകാന്‍ തയ്യാറാണെന്ന് അറിയിച്ച് ബ്രസീലിയന്‍ സ്വദേശിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ യുവതി. 23കാരിയായ രവേണ ഹാന്‍ലിയാണ് വേറിട്ട ആഗ്രഹവുമായി രംഗത്തെത്തിയിരിക്കുന്നത്. ശസ്ത്രക്രിയ നടത്താന്‍ 19,000 ഡോളര്‍ (ഏകദേശം 16 ലക്ഷം) രൂപ ചെലവാക്കാന്‍ തയ്യാറാണെന്നും യുവതി അറിയിച്ചിട്ടുണ്ട്.
ഹൈമനോപ്ലാസ്റ്റി (കന്യാചര്‍മ്മം വീണ്ടും തുന്നിചേര്‍ക്കുന്ന ശസ്ത്രക്രിയ) നടത്താന്‍ തയ്യാറാണ്. പുതിയ തീരുമാനം തന്റെ വ്യക്തി ജീവിതത്തിലും ജോലി സംബന്ധമായ കാര്യങ്ങള്‍ക്കും ഒരു പുതിയ തുടക്കത്തിനു വേണ്ടിയാണെന്നാണ് യുവതിയുടെ വാദം. തീരുമാനത്തിന് ഒരു പ്രത്യേക അര്‍ത്ഥമുണ്ടെന്ന് ഹാന്‍ലി ഒരു മാദ്ധ്യമത്തോട് പറഞ്ഞു. 'എനിക്ക് വീണ്ടും കന്യകയാകണം. എന്റെ ആത്മാഭിമാനത്തിന് വേണ്ടിയാണിത്.തനിക്ക് വ്യക്തിപരമായ കാര്യങ്ങള്‍ പ്രധാനപ്പെട്ടതാണ്. ശസ്ത്രക്രിയ ഒരുപാട് മാനസികനേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ശസ്ത്രക്രിയ എന്ന് നടത്തണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. പുതിയ തീരുമാനത്തിനായി ഒരുപാട് ഒരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. അതിനായി മറ്റുളളവരുമായുളള ശാരീരിക അടുപ്പം ഒഴിവാക്കുകയും അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യണം. വിദഗ്ദരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കും. എല്ലാവരും തന്റെ തീരുമാനം അംഗീകരിക്കാന്‍ തയ്യാറാകണമെന്നില്ല.ചിലര്‍ ബഹുമാനിക്കും. മറ്റുചിലര്‍ കുറ്റപ്പെടുത്തും.'- യുവതി വ്യക്തമാക്കി.
അതേസമയം, ശസ്ത്രക്രിയയുടെ ഭാഗമാകുന്നതില്‍ ഹാന്‍ലിക്ക് ആത്മവിശ്വാസമുണ്ടെന്ന് ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മെഡിസോണല്‍ ക്ലിനിക്കിന്റെ സിഇഒ ആയ ഡോക്ടര്‍, ഹന സാലുസോലിയ പറഞ്ഞു. എന്നാല്‍ ശസ്ത്രക്രിയാവിദഗ്ദ്ധര്‍ക്ക് ഇത് സംബന്ധിച്ച കാര്യങ്ങളില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നതായും അവര്‍ വ്യക്തമാക്കി. 'ഹൈമനോപ്ലാസ്റ്റി ഒരു സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയയാണ്.
പക്ഷെ ഇത് കന്യകാത്വം തിരികെ ലഭിക്കാന്‍ സഹായിക്കില്ല. ശസ്ത്രക്രിയ ചെയ്യുന്നതിലൂടെ അണുബാധയ്ക്കും ചെറിയ രീതിയിലുളള രക്തസ്രാവത്തിനും ഇടയാകും. പൂര്‍ണമായി ഫലം കിട്ടുന്നതിലും സംശയമുണ്ട്. എല്ലാ വിധ മാനദണ്ഡങ്ങളും പാലിച്ചാണ് ഹൈമനോപ്ലാസ്റ്റി ചെയ്യുന്നതെങ്കില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാം'-ഹന മാദ്ധ്യമങ്ങളോട് പറഞ്ഞു.ഇന്‍സ്റ്റഗ്രാമില്‍ രണ്ടര ലക്ഷത്തിലധികം ഫോളോവേഴ്‌സുളള താരമാണ് ഹാന്‍ലി. ഇവരുടെ തീരുമാനത്തിന് വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha