1425 മലയാളികൾക്കെതിരെ അന്വേഷണം..ബാങ്കിൻ്റെ 700 കോടി രൂപയോളം തട്ടി... തട്ടിപ്പ് നടത്തിയവരിൽ കുറച്ചേറെ പേർ കേരളത്തിലെത്തി... ബാങ്ക് കേരളത്തിലെത്തി പൊലീസിലെ ഉന്നതരെ കണ്ടു...
ലോകത്തിന്റെ എല്ലാം കോണുകളിലും മലയാളികൾ ഉണ്ടാകും എന്ന നമ്മൾ കേട്ടിട്ടുണ്ട് , മലയാളികൾ എത്താത്ത സ്ഥലവുമില്ല . പണ്ടൊക്കെ ഇവിടെ വിദ്യഭ്യാസം പൂർത്തിയാക്കി കഴിഞ്ഞാൽ വിദേശത്തേക്ക് ജോലിക്കായിട്ട് ആളുകൾ കുതിക്കും . പക്ഷെ ഇന്ന് സ്ഥിതി മാറി വിദേശത്ത് തന്നെ പഠിച്ച് അവിടെ തന്നെ ജോലിയും ചെയ്യാനും പിന്നീട് അങ്ങോട്ട് അവിടെ തന്നെ സ്ഥിര താമസം ആക്കാനും ആഗ്രഹിക്കുന്നവരാണ് കൂടുതൽ ആളുകളും , അതുകൊണ്ട് വിദേശത്തേക്ക് ചേക്കേറുന്നവരുടെ എണ്ണവും വർധിക്കുകയാണ് .
എന്നാൽ ഇത്തരത്തിൽ പോയി നല്ല രീതിയിൽ ജീവിക്കുന്നവർക്ക് പോലും ചീത്ത പേരുണ്ടാക്കുകയാണ് കുറച്ചു പേർ ചെയ്യുന്ന പ്രവർത്തികൾ . അത്തരത്തിലുള്ള വലിയൊരു തട്ടിപ്പിന്റെ വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത് . കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്നും കോടികള്‍ വായ്പ എടുത്തശേഷം മുങ്ങിയ മലയാളികള്‍ക്കെതിരെ കേരളത്തില്‍ അന്വേഷണം. കേസിന്റെ അന്വേഷണച്ചുമതല ദക്ഷിണമേഖലാ ഐജിക്ക് നല്‍കും. 1400ല്‍ പരം മലയാളികള്‍ 700 കോടി രൂപ തട്ടിയെടുത്തെന്നാണ് സൂചന. ശമ്പള സര്‍ട്ടിഫിക്കറ്റ് ജാമ്യം നല്‍കിയാണ് വായ്പ എടുത്തത്. ഗള്‍ഫ് ബാങ്കിന്റെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ കേരളത്തില്‍ എത്തി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് പരാതി നല്‍കി.
തുടര്‍ന്ന് എറണാകുളം, കോട്ടയം ജില്ലകളിലായി നിലവില്‍ 10 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.ഇതില്‍ എട്ടെണ്ണവും എറണാകുളം റൂറല്‍ പൊലീസ് ജില്ലയിലാണ്. തട്ടിപ്പ് നടന്നത് കുവൈത്തിലാണെങ്കിലും വിദേശത്ത് തട്ടിപ്പ് നടത്തി മടങ്ങുന്നവര്‍ക്കെതിരെ ഇന്ത്യയില്‍ കേസെടുക്കാന്‍ നിയമപ്രകാരം കഴിയും. കേസുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറി.'ഗള്‍ഫ് ബാങ്ക് കുവൈത്ത് ഷെയര്‍ ഹോള്‍ഡിങ് കമ്പനി പബ്ലിക്' എന്ന സ്ഥാപനത്തില്‍ നിന്നാണ് പണം തട്ടിയത്. പണം തട്ടിയവരില്‍ ഏറെയും നഴ്‌സുമാരാണ്. തട്ടിപ്പു നടത്തിയവരുടെ വിവരങ്ങള്‍ ബാങ്ക് അധികൃതര്‍ പൊലീസിനു കൈമാറി.
മൂന്നു മാസം മുന്‍പാണ് ബാങ്ക് അധികൃതര്‍ തട്ടിപ്പു കണ്ടെത്തിയത്. വായ്പ എടുത്തശേഷം കൃത്യമായി തിരിച്ചടച്ച് ബാങ്കിന്റെ വിശ്വാസ്യത നേടിയശേഷമാണ് തട്ടിപ്പ് നടത്തുന്നത്. ആദ്യം ചെറിയ തുകകള്‍ വായ്പ എടുത്ത് കൃത്യമായി അടയ്ക്കും. പിന്നീട് വലിയ തുകകള്‍ വായ്പ എടുത്തശേഷം മുങ്ങും.മലയാളികളെ മികച്ച ഇടപാടുകാരായാണ് കുവൈത്തിലെ ബാങ്കുകള്‍ കണ്ടിരുന്നത്. എന്നാല്‍, വ്യാപകമായി വായ്പ തിരിച്ചടവ് മുടങ്ങിയതോടെ മലയാളികള്‍ക്കുള്ള വിശ്വസ്തതയ്ക്കും കോട്ടം തട്ടിയിരിക്കുകയാണ്. 2015-മുതലാണ് മലയാളികള്‍ ഇത്തരത്തില്‍ വ്യാപകമായി വായ്പയെടുത്ത് തുടങ്ങിയത്. 2023-ഓടെയാണ് വന്‍തോതില്‍ കുടിശ്ശിക വന്നത്. എം.ഒ.എച്ച്. ജോലിക്ക് എത്തിയവര്‍ക്ക് വിവിധ ഏജന്‍സികള്‍ വായ്പ ലഭ്യമാക്കി നല്‍കാറുണ്ട്.
https://www.facebook.com/Malayalivartha