ലോകത്തിന് വെല്ലുവിളിയായി മറ്റൊരു വൈറസ്... ‘ബ്ലീഡിംഗ് ഐ വൈറസ്’ എന്ന രോഗം ബാധിച്ച് 150 ഓളം പേർ മരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ..കടുത്ത പനി, ശക്തമായ തലവേദന, ചുമ, വിളർച്ച എന്നിവയാണ് പ്രധാനപ്പെട്ട രോഗ ലക്ഷണങ്ങൾ...
![](https://www.malayalivartha.com/assets/coverphotos/w657/323158_1733565144.jpg)
കൊറോണ എന്ന പകർച്ചവ്യാധിയുടെ പിടിയിൽ നിന്ന് ലോകം മുക്തമായിട്ട് അധികമായിട്ടില്ല . ലോകത്തിന്റെ പല ഭാഗങ്ങളിലും വൈറസ് പടർന്നു പിടിക്കുകയും ആളുകൾ മരിക്കുകയും ചെയ്യുന്ന വാർത്തകൾ നമ്മൾ കാണാറുണ്ട് , പക്ഷെ നമ്മുടെ നാട്ടിലും കോവിഡ് പടർന്നു പിടിച്ചപ്പോഴാണ് അതിന്റെ തീവ്രത എത്രത്തോളം വലുതാണെന്ന് നമ്മുക്ക് മനസിലായത് . നമ്മുടെ ജീവിത സാഹചര്യം തന്നെ മൊത്തത്തിൽ മാറി മറിഞ്ഞു . കോവിഡിനെ പ്രതിരോധിക്കാൻ നമ്മളെ കൊണ്ട് സാധിക്കുകയും ചെയ്തു .
പക്ഷെ ഇപ്പോൾ ഇതാ ലോകത്തിന് വെല്ലുവിളിയായി മറ്റൊരു വൈറസ് പടരുന്നു .ഇപ്പോഴിതാ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ അജ്ഞാതരോഗം പടർന്ന് പിടിക്കുന്നു. ‘ബ്ലീഡിംഗ് ഐ വൈറസ്’ എന്ന രോഗം ബാധിച്ച് 150 ഓളം പേർ മരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ വ്യക്തമാക്കി.ഇൻഫ്ലുവൻസയുടേതിന് സാമ്യമുള്ള ലക്ഷണങ്ങളുള്ളതാണ് ഈ അജ്ഞാത രോഗം . നവംബർ 10 നും 25 നുമിടയിൽ കോംഗോ യിലെ പാൻസി ഹെൽത്ത് സോണിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കടുത്ത പനി, ശക്തമായ തലവേദന, ചുമ, വിളർച്ച എന്നിവയാണ് പ്രധാനപ്പെട്ട രോഗ ലക്ഷണങ്ങൾ.
രോഗം നിർണ്ണയിക്കാൻ സാമ്പിളുകൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി ഒരു മെഡിക്കൽ ടീമിനെ പാൻസി ഹെൽത്ത് സോണിലേക്ക് അയച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.ചികിത്സയുടെ അഭാവം മൂലം നിരവധി രോഗികൾ അവരുടെ വീടുകളിൽ തന്നെ മരണപ്പെടുകയായിരുന്നു.രോഗം ഏറ്റവും ഗുരുതരമായി ബാധിച്ചത് സ്ത്രീകളെയും കുട്ടികളെയുമാണ്.സ്ഥിതി വളരെ ആശങ്കാജനകമാണെന്ന് സിവിക് സൊസൈറ്റി നേതാവ് സെഫോറിയൻ മാൻസാൻസ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് രോഗം കണ്ടെത്തിയതെന്നും കൂടുതൽ ഗവേഷണം നടത്താൻ യുഎൻ ആരോഗ്യ ഏജൻസി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് വരികയാണെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് അറിയിച്ചു. മാരകമായേക്കാവുന്ന ഒരു ഹെമറാജിക് പനിയാണ്. എബോള വൈറസിൻ്റെ കുടുംബത്തിൽപ്പെട്ട ഇത് റുവാണ്ടയിൽ പടരുകയാണ്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്ല്യുഎച്ച്ഒ) പറയുന്നതനുസരിച്ച്, മരണനിരക്ക് 88% വരെയാണ്, 1976-ലാണ് ഇത് ആദ്യമായി കണ്ടെത്തിയത്.
https://www.facebook.com/Malayalivartha