വിമാന യാത്രയ്ക്കിടെ ലൈംഗീക ബന്ധത്തിലേർപ്പെട്ട് ദമ്പതികൾ; എല്ലാം കണ്ട പൈലറ്റ്; പിന്നാലെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
പൊതുയിടങ്ങളിൽ നാം പാലിക്കേണ്ട ചില മര്യാദകളുണ്ട്. ഇത് ലംഘിച്ച് പെരുമാറുന്ന ഒട്ടനവധി സംഭവങ്ങളാണ് അടുത്തിടെയായി പുറത്തുവരുന്നത്. വിമാനത്തിനുള്ളിൽ യാത്രക്കാരുടെ മോശം പെരുമാറ്റം അതിരുവിടുകയാണ്. മദ്യപിച്ച് വിമാനത്തിലെ ജീവനക്കാരെ കൈയ്യേറ്റം ചെയ്യുക, മറ്റ് യാത്രക്കാർക്ക് ബുദ്ധിമൂട്ട് ഉണ്ടാക്കുന്ന രീതിയിൽ പെരുമാറുക, മദ്യപിച്ച് ബഹളം വയ്ക്കുക, സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിക്കുക,അടിപിടി ഉണ്ടാക്കുക, പുകവലിക്കുക, എന്നുവേണ്ട ഇത്തരത്തിൽ യാത്രക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ച വാർത്ത അടുത്തിടെയായി കൂടിവരികയാണ്. പോരാത്തതിന് വിമാത്തിനുള്ളിൽ ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടിയ്ക്കുകാണ് ദമ്പതികൾ.
വിമാനത്തിനുള്ളിൽ ലൈംഗീക ബന്ധത്തിലേർപ്പെടുന്ന ദമ്പതികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ, സ്വകാര്യത ലംഘിച്ചതിന് വിമാന ജീവനക്കാർക്കെതിരെ അന്വേഷണം പുറപ്പെടുവിച്ചിരിക്കുന്നു. അന്വേഷണം നടക്കുന്നത് സ്വിസ്റ്റ് ഇന്റർനാഷണൽ എയർലൈൻസിലെ ക്രൂ മെമ്പേഴ്സിനെതിരെയാണ്. നവംബറിൽ തായ്ലൻഡിലെ ബാങ്കോകിൽ നിന്ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് ഉള്ള യാത്രക്കിടെ യാണ് സ്വിസ് വിമാനത്തിൽ സംഭവമുണ്ടായിരിക്കുന്നത്.
യാത്രക്കിടെ ദമ്പതികൾ ഫസ്റ്റ് ക്ലാസ് സീറ്റുകളുടെ സമീപത്തെത്തി ഒഴിഞ്ഞയിടത്ത് ലൈംഗിക ബന്ധത്തിലേർപ്പെട്ടു . ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്‌തു . കോക്ക്പീറ്റിന്റെ വാതിലിന് മുകളിൽ സ്ഥാപിച്ചിരുന്ന കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത് . ഈ കാമറ പൈലറ്റിന് സുരക്ഷയുമായി ബന്ധപ്പെട്ട നിരീക്ഷണത്തിനായി സ്ഥാപിച്ചിരിക്കുന്നതാണ്. എന്നാൽ ഈ കാമറ പകർത്തുന്ന ദൃശ്യങ്ങൾ തത്സമയം കാണാമെങ്കിലും ഈ കാമറയിൽ റെക്കോഡിങ് സംവിധാനം ഇല്ല. ലൈവായി മോണിറ്ററിൽ വന്ന ദൃശ്യങ്ങൾ ഫ്ളൈറ്റ് ഡെക്കിലിരുന്ന ആരോ മറ്റൊരു ഉപകരണത്തിലേക്ക് പകർത്തി . അത് പിന്നീട് പ്രചരിപ്പിക്കുകയുമായിരുന്നുവെന്നാണ് ഇപ്പോഴത്തെ നിഗമനം.
https://www.facebook.com/Malayalivartha