സിറിയ എരിഞ്ഞടങ്ങുകയാണ്, ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയ പൂർണമായും വിമതരുടെ കൈകളിലേക്ക് എത്തുന്നതായി റിപ്പോർട്ട്... മറ്റ് മൂന്ന് സുപ്രധാന നഗരങ്ങൾ പിടിച്ചതായി വിമതർ...
സിറിയ എരിഞ്ഞടങ്ങുകയാണ്, ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയ പൂർണമായും വിമതരുടെ കൈകളിലേക്ക് എത്തുന്നതായി റിപ്പോർട്ട്. തലസ്ഥാനമായ ദമാസ്‌കസ് വിമത സൈന്യമായ ഹയാത്ത് തഹ്‌രീൻ അൽ-ഷാം (എച്ച് ടിഎസ്) വളഞ്ഞിരിക്കുകയാണ്. മറ്റ് മൂന്ന് സുപ്രധാന നഗരങ്ങൾ പിടിച്ചതായി ഇവർ അവകാശപ്പെടുന്നു. സർക്കാർ അനുകൂല സൈന്യത്തിന്റെ ചെറുത്ത് നിൽപ്പ് നാമമാത്രമാണ്. വിമോചനത്തിന്റെ അവസാന നിമിഷങ്ങളിലെത്തിയെന്ന് എച്ച് ടിഎസ് തലവൻ അഹമ്മദ് അൽ ഷാറാ വീഡിയോ സന്ദേശത്തിലൂടെ അവകാശപ്പെട്ടു.
വിമതൽ തലസ്ഥാനത്തിന് വെറും ഇരുപതുകിലോമീറ്റർ മാത്രം അകലെയാണെന്ന് കഴിഞ്ഞദിവസം റിപ്പോർട്ടുണ്ടായിരുന്നു.വിമതർ അധികാരം പിടിക്കുമെന്ന ഘട്ടം എത്തിയതോടെ പ്രസിഡന്റ് ബശ്ശാറുൽ അസദ് സുരക്ഷിത സ്ഥാനം തേടി രാജ്യം വിട്ടെന്നാണ് അഭ്യൂഹം. എന്നാൽ അദ്ദേഹം രാജ്യത്ത് തന്നെയുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.വടക്കൻ നഗരമായ അലപ്പോ, മദ്ധ്യമേഖലയായ ഹമ, കിഴക്ക് ദെയ്ർ അൽ സോർ എന്നിവിടങ്ങൾ കയ്യടക്കിയ വിമതർ തെക്കൻ മേഖലയുടെ നിയന്ത്രണം പൂർണമായും കൈക്കലാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
സര്‍ക്കാര്‍ അനുകൂല സൈന്യത്തിന്റെ ചെറുത്ത് നില്‍പ്പ് ദുര്‍ബലമായതോടെ വിമതര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി മാറുകയാണ്.അതിനിടെ പ്രസിഡന്റ് പലായനം ചെയ്തുവെന്ന് പറയാന്‍ വിമതര്‍ അദ്ദേഹത്തെ പരിഹസിക്കുന്നവിധത്തില്‍ അടിവസ്ത്രം മാത്രം ധരിച്ച ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട് .വിമതര്‍ തലസ്ഥാനമായ ഡമാസ്‌കസിന് 20 കിലോമീറ്റര്‍മാത്രം അകലെയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തങ്ങളുടെ സേന തലസ്ഥാനനഗരം വളയുന്നതിന്റെ അവസാനഘട്ടത്തിലാണെന്ന് വിമതരുടെ കമാന്‍ഡര്‍ പറഞ്ഞിരുന്നെങ്കിലും സിറിയന്‍ പ്രതിരോധമന്ത്രാലയം നിഷേധിച്ചിരുന്നു.
പക്ഷേ, ഡമാസ്‌കസിന്റെ സമീപപ്രദേശങ്ങളില്‍നിന്ന് സിറിയന്‍ സൈന്യം പിന്‍വാങ്ങി. പ്രധാന നഗരങ്ങളിലൊന്നായ ഹോംസിന്റെ പടിവാതില്‍വരെയെത്തിയ വിമതസേന ഡമാസ്‌കസിലേക്ക് നീങ്ങുകയാണെന്ന് യുദ്ധനിരീക്ഷകരായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് വാര്‍ മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha