സിറിയയിലെ അട്ടിമറി ഏററവും വലിയ തിരിച്ചടിയായി മാറിയത് ഇറാനാണ്... തങ്ങളുടെ ദിവസങ്ങളും എണ്ണപ്പെട്ട് കഴിഞ്ഞോ എന്ന് ഇറാനിലെ ,പരമോന്നത നേതാവായ അയത്തൊള്ള അലി ഖമേനി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഭയപ്പെട്ട് തുടങ്ങി...
സിറിയയുടെ പതനം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്ന രാജ്യം . സിറിയയിലെ അട്ടിമറി ഏററവും വലിയ തിരിച്ചടിയായി മാറിയത് ഇറാനാണ്. ഇറാന്‍ വളര്‍ത്തി വലുതാക്കിയ ഹിസ്ബുള്ളയെ നിലപരിശാക്കി ഇസ്രയേല്‍ മുന്നേറുന്നതിനിടയിലാണ് സിറിയയില്‍ വിമത മുന്നേറ്റം ഉണ്ടായത്. ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയായിരുന്ന സിറിയയുടെ തകര്‍ച്ച ഇറാന്‍ കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ആഭ്യന്തര പ്രശ്നങ്ങള്‍ ഏറെ രൂക്ഷമായിരിക്കുന്ന ഇറാനില്‍ ഇത് ഭരണമാറ്റത്തിന് പോലും തുടക്കം കുറിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.
മധ്യപൂര്‍വേഷ്യയിലെ ഏറ്റവും വലിയ ശക്തിയായി മാറാനാണ് എക്കാലത്തും ഇറാന്‍ ഭരണകൂടം ശ്രമിച്ചിരുന്നത്. ഇതിന് വിലങ്ങുതടിയാകാന്‍ സാധ്യതയുള്ള ഇസ്രയേലിനെ തകര്‍ക്കാനായി അവര്‍ ചെയ്തത് ഹിസ്ബുള്ളയേയും ഹമാസിനേയും പോലെയുള്ള തീവ്രവാദി സംഘടനകള്‍ക്ക് പണവും ആയുധവും പരിശീലനവും നല്‍കി രംഗത്തിറക്കുക എന്നതായിരുന്നു. സിറിയയിലെ ഭരണാധികാരിയ ആയിരുന്ന ബഷര്‍ ്ല്‍ അസദിന് എക്കാലത്തും തുണയായിരുന്നത് റഷ്യന്‍ ഭരണകൂടവും ഇറാന്‍ വളര്‍ത്തിയ ഭീകരസംഘടനകളും ആയിരുന്നു.
2011 ലെ അറബ് വസന്തത്തിന് ശേഷം രാജ്യത്ത് ആഭ്യന്തര കലാപം ഉണ്ടായ സമയത്തും അസദിന് രക്ഷകരായിരുന്നത് ഇവര്‍ തന്നെയായിരുന്നു.എന്നാല്‍ പണ്ടത്തെ പോലെ ഇന്ന് ശക്തരല്ല എന്ന യാഥാര്‍ത്ഥ്യം പുറത്ത് വന്നിരിക്കുന്നു. യുക്രൈനുമായി നടത്തുന്ന യുദ്ധത്തില്‍ തങ്ങള്‍ക്ക്് എല്ലാ രീതിയിലും വന്‍ നാശനഷ്ടങ്ങളുണ്ടായി എന്ന് റഷ്യക്ക് സമ്മതിക്കേണ്ടി വന്ന കാലഘട്ടമാണിത്.
സിറിയയില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടായ സമയത്ത് അവിടേക്ക് സൈന്യത്തെ അയയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് റഷ്യ. റഷ്യയുടെ പരമാവധി സൈനികരെ യുക്രൈനുമായുള്ള പോരാട്ടത്തിനാണ് ഇപ്പോള്‍ നിയോഗിച്ചിട്ടുള്ളത്. സിറിയയില്‍ ഇപ്പോഴും റഷ്യക്ക് നിരവധി വ്യോമത്താവളങ്ങളും നാവികത്താവളങ്ങളും ഉണ്ട്. എന്നാല്‍ അസദ വീണതോടെ ഇനി അവ ഒന്നും തന്നെ ഫലപ്രദമായി ഉപയോഗിക്കാന്‍ റഷ്യക്ക് കഴിയില്ല എന്നതാണ് വാസ്തവം.സിറിയയില്‍ ഉണ്ടായ സംഭവ വികാസങ്ങളില്‍ ചൈനക്കും തിരിച്ചടിയേറ്റിട്ടുണ്ട്.
https://www.facebook.com/Malayalivartha