അസദും കുടുംബവും രാജ്യം വിട്ട് റഷ്യന്‍ തലസ്ഥാനമായ മോസ്‌ക്കോയിലാണ് ഇപ്പോള്‍..മോസ്‌ക്കോയിലേക്ക് രക്ഷപ്പെട്ടത് 160000 കോടി രൂപയുമായിട്ടാണ് എന്നാണ് പറയപ്പെടുന്നത്...
സിറിയ വിമതർ പിടിച്ചെടുത്തതോടെ നിമിഷങ്ങൾക്ക് മുൻപ് പ്രസിഡന്റ് അസദും കുടുംബവും എങ്ങോട്ടാണ് രക്ഷപ്പെട്ടത് എന്നായിരുന്നു എല്ലാവരും ഉറ്റു നോക്കിയിരുന്നത് . വിമാനത്തിൽ രക്ഷപ്പെട്ടു എന്നും , എന്നാൽ ആ വിമാനം അപകടത്തിൽ പെട്ട് അസദ് കൊല്ലപ്പെട്ടു എന്നും വാർത്തകൾ വന്നിരുന്നു . എന്നാൽ അതൊന്നുമല്ല സംഭവിച്ചിരിക്കുന്നത് . സിറിയന്‍ പ്രസിഡന്റ് ആയിരുന്ന ബാഷര്‍ അല്‍ അസദും കുടുംബവും വിമത നീക്കത്തെ തുടര്‍ന്ന് രാജ്യം വിട്ട് റഷ്യന്‍ തലസ്ഥാനമായ മോസ്‌ക്കോയിലാണ് ഇപ്പോള്‍ കഴിയുന്നത്.
റഷ്യയിലും സിറിയയിലെ പോലെ അത്യാഡംബര ജീവിതം തന്നെയാണ് ഇവര്‍ നയിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അസദ് മോസ്‌ക്കോയിലേക്ക് രക്ഷപ്പെട്ടത് 160000 കോടി രൂപയുമായിട്ടാണ് എന്നാണ് പറയപ്പെടുന്നത്. മോസ്‌ക്കോ നഗരത്തിന്റെ ഹൃദയ ഭാഗത്ത് ശതകോടികള്‍ വില വരുന്ന ആഡംബര ഫ്ളാറ്റുകള്‍ അസദ് നേരത്തേ തന്നെ സ്വന്തമാക്കിയിരുന്നു. ഭാര്യ അസ്മ അല്‍ അസദും മൂന്ന് മക്കളുമൊത്താണ് അസദ് മോസ്‌ക്കോയിലേക്ക് രക്ഷപ്പെട്ടത്.ബ്രിട്ടനിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അസ്മ സിറിയയില്‍ ആഡംബര ജീവിതത്തിന്റെ പേരില്‍ ഏറെ വിമര്‍ശനം നേരിട്ടതാണ്.
ഷേക്സിപയറിന്റെ കുപ്രസിദ്ധ കഥാപാത്രമായ ലേഡി മാക്ബത്തിനോടാണ് പലരും ഇവരെ ഉപമിച്ചിരുന്നത്. ഔദ്യോഗിക വസതി. അങ്കരിക്കുന്നതിനും വസ്ത്രങ്ങള്‍ വാങ്ങുന്നതിനുമായി കോടിക്കമക്കിന് ഡോളറാണ് ഇവര്‍ ചെലവാക്കിയിരുന്നത്എന്നായിരുന്നു അസ്മക്ക് എതിരായ പ്രധാന ആരോപണങ്ങള്‍. ലോകത്തെ വിവിധ ബാങ്കുകളില്‍ ഇവര്‍ക്ക് ആയിരക്കണക്കിന് കോടി ഡോളറിന്റെ നിക്ഷേപങ്ങളും വന്‍കിട കമ്പനികളില്‍ പങ്കാളിത്തവും ഉണ്ടെന്നാണ് കരുതപ്പെടുന്നത്.റഷ്യയിലും ഇവര്‍ക്ക് വന്‍ തോതില്‍ സ്വത്തുക്കളും നിക്ഷേപവും ഉണ്ട് എന്നാണ് പറയപ്പെടുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ റഷ്യയുടെ തലസ്ഥാനമായ മോസ്‌ക്കോയില്‍ അസദിന്റെ കുടുംബം ഇരുപതോളം അപ്പാര്‍ട്ടുമെന്റുകള്‍ വാങ്ങിക്കൂട്ടി എന്നാണ് കണക്ക്.ഇതിനായി 30 മില്യണ്‍ പൗണ്ടാണ് ഇവര്‍ ചെലവിട്ടത്. പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ നേരിട്ടുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അസദിനും കുടുംബത്തിനും രാഷ്ട്രീയ അഭയം നല്‍കാന്‍ തീരുമാനിച്ചതെന്നാണ് റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha