ഹിജാബ് ധരിക്കാതെ സംഗീത പരിപാടി നടത്തി; 27 വയസ്സുകാരിയായ ഇറാനിയൻ ഗായിക പരസ്തൂ അഹ്മദി അറസ്റ്റിൽ
27 വയസ്സുകാരിയായ ഇറാനിയൻ ഗായിക പരസ്തൂ അഹ്മദി അറസ്റ്റിൽ. ഹിജാബ് ധരിക്കാതെ നടത്തിയ സംഗീത പരിപാടി സമൂഹമാധ്യമമായ യൂട്യൂബിൽ പങ്കുവച്ചതിന് പിന്നാലെയാണ് അറസ്റ്റ്. കറുത്ത സ്ലീവ്‍ലെസ് വസ്ത്രം ധരിച്ച്, മുടി മറയ്ക്കാതെ നാല് പുരുഷ സംഗീതജ്ഞർക്കൊപ്പമായിരുന്നു പരസ്തൂ അഹ്മദി .
വിഡിയോയിലുള്ള സംഗീതജ്ഞരായ സൊഹൈൽ ഫാഗിഹ് നാസിരിയും എഹ്‌സാൻ ബെയ്‌രാഗ്‌ദാറും അറസ്റ്റിലായതായി അഭിഭാഷകൻ സ്ഥിരീകരിച്ചു. മാസാന്‍ദരാൻ പ്രവിശ്യയിലെ സാരി നഗരത്തിലാണ് സംഭവ വിൿസങ്ങൾ അരങ്ങേറിയത് . യൂട്യൂബിൽ സംഗീത പരിപാടി പങ്കുവച്ചതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച പരസ്തൂ അഹ്മദിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്. 15 ലക്ഷം കാഴ്ചക്കാരാണ് വിഡിയോയ്ക്ക് ഇതുവരെ ലഭിച്ചത്.
https://www.facebook.com/Malayalivartha