സെയ്ഫ് അലി ഖാൻ പ്രധാനമന്ത്രിയെക്കുറിച്ച് പറഞ്ഞ ചില, കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്...എത്ര സമയം വിശ്രമത്തിനായി ലഭിക്കുന്നു...പ്രധാനമന്ത്രിയുടെ മറുപടി...
മുത്തച്ഛനും നടനുമായ രാജ്കപൂറിന്റെ നൂറാം ജന്മദിനാഘോഷ ചടങ്ങുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രത്യേക ഫിലിം ഫെസ്റ്റിനായി പ്രധാനമന്ത്രി ക്ഷണിക്കാനാണ് കപൂർകുടുംബം എത്തിയത്. അതിന്റെ ചിത്രങ്ങൾ എല്ലാം തന്നെ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പുറത്തു വന്നിരുന്നു.ഇപ്പോഴിതാ കൂടിക്കാഴ്ചയ്ക്ക് ശേഷം നടനും കരീനകപൂറിന്റെ ഭർത്താവുമായ സെയ്ഫ് അലി ഖാൻ പ്രധാനമന്ത്രിയെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
പാർലമെന്റിൽ നിന്ന് നേരിട്ട് വന്നിട്ടും ഒരു ക്ഷീണവും കൂടാതെ വളരെ ഉന്മേഷത്തോടെയാണ് പ്രധാനമന്ത്രി തങ്ങളെ സ്വീകരിച്ചതെന്നാണ് നടൻ പറഞ്ഞത്. മോദി രാജ്യം നല്ലപോലെ മുന്നോട്ട് കൊണ്ടുപോകാൻ വളരെയധികം കഠിനാധ്വാനം ചെയ്യുന്നതായും സെയ്ഫ് അലി ഖാൻ കൂട്ടിച്ചേർത്തു.'പാർലമെന്റിൽ നിന്നാണ് പ്രധാനമന്ത്രി ഞങ്ങളെ കാണാൻ എത്തിയത്. അദ്ദേഹം ക്ഷീണിതനാകുമെന്ന് ഞാൻ കരുതി. പക്ഷേ വളരെ ഉന്മേഷത്തോടെയുള്ള ചിരിയോടെയാണ് അദ്ദേഹം ഞങ്ങളുടെ കുടുംബത്തെ സ്വീകരിച്ചത്. അദ്ദേഹം എന്റെ മാതാപിതാക്കളെ കുറിച്ച് ചോദിച്ചു. മക്കളെ കൊണ്ടുവന്നില്ലെയെന്ന് തിരക്കി.
ഞാൻ അദ്ദേഹത്തോട് എത്ര സമയം വിശ്രമത്തിനായി ലഭിക്കുന്നുവെന്ന് ചോദിച്ചു രാത്രി ഏകദേശം മൂന്ന് മണിക്കൂർ എന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. അത് ശരിക്കും ഞെട്ടിച്ചു. ഒരു പ്രത്യേക ദിവസമായിരുന്നു ഞങ്ങൾക്ക് അത്. അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം ഞങ്ങളോടൊപ്പം ചെലവഴിച്ചതിന് നന്ദി അറിയിക്കുന്നു',- എന്നും സെയ്ഫ് അലി ഖാൻ പറഞ്ഞു.അതെ സമയം ഇതിനു മുൻപും 74-ാം വയസ്സിലും അദ്ദേഹം വളരെ ഫിറ്റായും ആരോഗ്യവാനും ആയി ഇരിക്കുന്നതിന്റെ രഹസ്യങ്ങൾ ചർച്ചയായിട്ടുണ്ട് .
ഈ ആരോഗ്യകരമായ ജീവിതത്തിലേയ്ക്ക് അദ്ദേഹത്തെ നയിക്കുന്നത് കൃത്യമായി പാലിക്കുന്ന ദിനചര്യയാണ്. യോഗ പരിശീലിക്കുന്നതും സമീകൃത ഭക്ഷണ ശീലങ്ങളുമാണ് തൻ്റെ ആരോഗ്യകരമായ ജീവിതത്തിൻ്റെ താക്കോലെന്ന് പ്രധാനമന്ത്രി മോദി പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്.വജ്രാസനം, സേതുബന്ധാസനം, ഭുജംഗാസനം, ഉത്തൻപാദാസനം തുടങ്ങിയ യോഗ വ്യായാമങ്ങളാണ് തൻ്റെ ഫിറ്റ്നസ് നിലനിർത്താൻ പ്രധാനമന്ത്രി ചെയ്യുന്നത്. എന്നാൽ അദ്ദേഹം ദിവസവും ഉറങ്ങുന്നത് വളരെ കുറച്ചു മണിക്കൂറുകൾ മാത്രമാണ് . വൈകുന്നേരം ആറുമണി കഴിഞ്ഞാൽ ഒന്നും കഴിക്കാറില്ല. പ്രധാനമന്ത്രിയുടെ ദിനചര്യയിൽ താൻ വളരെയധികം ആകൃഷ്ടനാണെന്ന് ഒട്ടേറെപ്പേർ പങ്കുവെയ്ക്കാറുണ്ട്.
https://www.facebook.com/Malayalivartha