സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് പാകിസ്ഥാനിലെ കറാച്ചിയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്
സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് പാകിസ്ഥാനിലെ കറാച്ചിയില്‍ എമര്‍ജന്‍സി ലാന്‍ഡിങ് ശനിയാഴ്ചയാണ് സംഭവം
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന് അടിയന്തര വൈദ്യസഹായം ആവശ്യമായി വന്നതോടെയാണ് കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തത്. ദില്ലിയില്‍ നിന്ന് പുറപ്പെട്ട വിമാനം പാകിസ്ഥാനിലേക്ക് കടന്നപ്പോഴാണ് ഒരു പുരുഷ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടായതും വൈദ്യസഹായം ആവശ്യമായി വന്നതും. 55കാരനായ ഇന്ത്യക്കാരനാണ് അടിയന്തര വൈദ്യസഹായം വേണ്ടി വന്നത്. ഉടന്‍ തന്നെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെടുകയും വിമാനം കറാച്ചിയില്‍ ഇറക്കുകയുമായിരുന്നു. യാത്രക്കാരന് വൈദ്യസഹായം ലഭ്യമാക്കിയ ശേഷം വിമാനം ജിദ്ദയിലേക്ക് പറക്കുന്നതിന് പകരം തിരികെ ദില്ലിയില്‍ ഇറക്കി.
അമേരിക്കൻ എയർലൈൻസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. നോർത്ത് കരോലിനയിലെ ഷാർലറ്റിലേക്ക് പോകുകയായിരുന്ന വിമാനമാണ് താഴെയിറക്കിയത്. വിമാനത്തിന്റെ എഞ്ചിനിൽ പക്ഷി ഇടിച്ചതിനെ തുടർന്നാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ നിന്ന് എയർബസ് A321 പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് അപ്രതീക്ഷിതമായ സംഭവങ്ങൾ അരങ്ങേറിയത്.
ടേക്ക് ഓഫ് ചെയ്ത് ഏതാനും മിനിറ്റുകൾക്കുള്ളിൽ ഒരു പക്ഷി വിമാനത്തിന്റെ എഞ്ചിനിൽ ഇടിക്കുകയായിരുന്നു. യാത്രക്കാർ ശബ്ദം കേട്ടതോടെ ഭയന്നു. തുടർന്ന് വിമാനം ക്വീൻസിലുള്ള ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. പക്ഷി എഞ്ചിനിൽ തട്ടിയത് പ്രാഥമിക എഞ്ചിന് സാരമായ കേടുപാടുകൾ വരുത്തിയതിനാൽ വിമാനം അതിന്റെ സെക്കൻഡറി എഞ്ചിനിലാണ് എമർജൻസി ലാൻഡിംഗ് നടത്തിയതെന്ന് ന്യൂയോർക്ക് ആൻഡ് ന്യൂജേഴ്‌സി പോർട്ട് അതോറിറ്റി അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വിമാനത്തിൽ സംഭവ സമയം 190 യാത്രക്കാരും 6 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha