ഗോലാൻ കുന്നുകളിലെ കുടിയേറ്റം ഇരട്ടിയാക്കാൻ തീരുമാനിച്ച് ഇസ്രയേൽ; സിറിയയിൽ ബഷാർ അസദ് സർക്കാരിന്റെ പതനത്തിനു പിന്നാലെയാണ് തീരുമാനം
ഗോലാൻ കുന്നുകളിലെ കുടിയേറ്റം ഇരട്ടിയാക്കാൻ തീരുമാനിച്ച് ഇസ്രയേൽ. സിറിയയിൽ ബഷാർ അസദ് സർക്കാരിന്റെ പതനത്തിനു പിന്നാലെയാണ് ഈ തീരുമാനം. പദ്ധതിക്ക് ഇസ്രയേൽ സർക്കാർ അംഗീകാരം നൽകി. ഗോലാൻ കുന്നുകളിൽ സെറ്റിൽമെന്റുകൾ സ്ഥാപിച്ച് കുടിയേറ്റം ശക്തമാക്കാനുള്ള നീക്കമാണ് നടക്കുന്നത് . ഗോലാൻ കുന്നിൽ നിലവിലുള്ള ഇസ്രയേൽ ജനതയുടെ എണ്ണം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം നടത്തുന്നത് .
അസദിന്റെ വീഴ്ചയോടെ സിറിയയുമായുള്ള ഇസ്രയേലിന്റെ അതിർത്തിയിൽ പുതിയ സൈനിക മുന്നണി ശക്തിപ്രാപിച്ച സാഹചര്യത്തിലാണു തീരുമാനമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി . മൃദുസമീപനമാണ് സിറിയയിൽ ഭരണം പിടിച്ച വിമതസംഘമായ ഹയാത് തെഹ്രീർ അൽഖാം സ്വീകരിച്ചിരിക്കുന്നത്.ബെഞ്ചമിൻ നെതന്യാഹു പ്രസ്താവനയിലൂടെ അറിയിച്ചത് ഗോലാൻ ശക്തിപ്പെടുത്തുന്നത് ഇസ്രായേൽ രാഷ്ട്രത്തെ ശക്തിപ്പെടുത്തുവാനാണ്.
https://www.facebook.com/Malayalivartha