സിറിയയിൽ കണ്ണ് വച്ച് ഇസ്രായേൽ...ഇസ്രായേൽ സേന കൈയേറിയ ബഫർ സോണിൽ സൈനിക സാന്നിധ്യം തുടരുമെന്ന് ബിന്യമിൻ നെതന്യാഹു...ആദ്യമായാണ് ഒരു ഇസ്രായേൽ പ്രധാനമന്ത്രി ഇത്തരം അവകാശവാദമുന്നയിക്കുന്നത്...
സിറിയയിൽ കണ്ണ് വച്ച് ഇസ്രായേൽ എന്താണ് ലക്ഷ്യം വയ്ക്കുന്നത് എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത് . അസദ് ഭരണകൂടം നിലംപതിച്ചതിന് പിന്നാലെ ആണ് സിറിയയിലേക്ക് ഇസ്രായേലിന്റെ വമ്പൻ സൈനീക നീക്കം ഉണ്ടായത്. സിറിയയുടെ തന്ത്ര പ്രധാനപ്പെട്ട കേന്ദ്രത്തിലേക്ക് ഇസ്രായേൽ സേനയുടെ ആക്രമണം ഉണ്ടായി.ആ ആക്രമണത്തിനൊപ്പമാണ് ഗോലാൻ കുന്നിന്റെ പ്രദേശങ്ങളും ഒപ്പംത്തന്നെ ഹെർമൻ പർവ്വതവുമൊക്കെ ഇസ്രയേൽ പിടിച്ചെടുത്തത്.
59 വർഷങ്ങൾക്ക് മുൻപ് തന്റെ സൈനികരോടൊപ്പം ആ പ്രദേശത്ത് പട്രോളിംഗ് നടത്തിയ അനുഭവവും ബെഞ്ചമിൻ നെതന്യാഹു ഓർമ്മിച്ചെടുത്തു.അസദ് ഭരണകൂടത്തിന്റെ തകർച്ചയ്ക്ക് പിന്നാലെ ആണ് സിറിയയിലേക്ക് ഇസ്രായേലിന്റെ ശക്തമായ സാന്നിധ്യം ഉണ്ടാകുന്നത്. സിറിയയിലെ അസദ് ഭരണകൂടം സൂക്ഷിച്ച ആയുധപുരകൾ ഇസ്രായേൽ സേന ആക്രമിച്ചു. സിറിയയുടെ ആയുധശേഖരണങ്ങളൊന്നടങ്കം തന്നെ ഇസ്രായേൽ നശിപ്പിച്ചു.
അതേപോലെ, ഇറാനുവേണ്ടി സിറിയ വാങ്ങിക്കൂട്ടിയ ആയുധങ്ങളുടെ ശേഖരം തൊട്ടടുത്ത ദിവസങ്ങളിലെ ആക്രമണങ്ങളിൽ തകർക്കുകയും ചെയ്തു.ഇപ്പോൾ സിറിയൻ അതിർത്തി കടന്ന് ഇസ്രായേൽ സേന കൈയേറിയ ബഫർ സോണിൽ സൈനിക സാന്നിധ്യം തുടരുമെന്ന് ബിന്യമിൻ നെതന്യാഹു. അതിർത്തിയിൽനിന്ന് 10 കിലോമീറ്റർ ദൂരെ പുതുതായി പിടിച്ചടക്കിയ ഹെർമോൺ മലനിരകളിലെത്തിയാണ് നെതന്യാഹു പ്രഖ്യാപനം നടത്തിയത്. ആദ്യമായാണ് അയൽരാജ്യത്തിന്റെ അനുമതിയില്ലാതെ ഒരു ഇസ്രായേൽ പ്രധാനമന്ത്രി സിറിയൻ മണ്ണിലെത്തി അവകാശവാദമുന്നയിക്കുന്നത്.
https://www.facebook.com/Malayalivartha