നേപ്പാളിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി
നേപ്പാളിൽ ഭൂചലനം. വ്യാഴാഴ്ച പുലർച്ചെ നേപ്പാളിൽ റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെൻ്റർ ഓഫ് സീസ്മോളജി അറിയിച്ചു. ഇന്ത്യൻ സമയം രാവിലെ 7:22 നാണ് ഭൂചലനം ഉണ്ടായത്.അക്ഷാംശം 28.56 N, രേഖാംശം 84.23 E എന്നിവയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം രേഖപ്പെടുത്തിയത്.
അതേസമയം നാഗാലാൻഡിൽ ഭൂചലനം വ്യാഴാഴ്ച നാഗാലാൻഡിലെ ചുമൗകെദിമയിൽ റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെൻ്റർ ഓഫ് സീസ്മോളജി റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.22നാണ് ഭൂചലനം ഉണ്ടായതെന്ന് എൻസിഎസ് അറിയിച്ചു.അക്ഷാംശം 25.73 N, രേഖാംശം 93.95 E എന്നിവയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha