ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ പരുക്കേറ്റവരില്‍ ഏഴ് ഇന്ത്യക്കാരും....
ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ പരുക്കേറ്റവരില്‍ ഏഴ് ഇന്ത്യക്കാരും. പരുക്കേറ്റവര്‍ക്ക് ബെര്‍ലിനിലെ മാഗ്‌ഡെബര്‍ഗിലുള്ള ഇന്ത്യന്‍ എംബസി എല്ലാ സഹായവും ചെയ്തുവരികയാണെന്ന് അധികൃതര്‍ . പരുക്കേറ്റ ഏഴ് ഇന്ത്യക്കാരില്‍ മൂന്നു പേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായും ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ . ആകെ പരുക്കേറ്റ ഇരുനൂറോളം പേരില്‍ 41 പേരുടെ നില ഗുരുതരമാണ്.
ബെര്‍ലിനില്‍നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള മാഗ്‌ഡെബര്‍ഗില്‍ വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി ഏഴു മണിയോടെ നടന്ന സംഭവത്തില്‍ ഒന്‍പതു വയസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്. രണ്ടുപേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ആള്‍ത്തിരക്കുള്ള മാര്‍ക്കറ്റിലൂടെ 400 മീറ്ററോളം പ്രതി കാറോടിച്ചു കയറ്റുകയായിരുന്നു.
അപകട സമയത്ത് ഇയാള്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് പൊലീസ് . ഇയാള്‍ ഡോക്ടറാണെന്നും 2006 മുതല്‍ ജര്‍മനിയില്‍ സ്ഥിരതാമസമാണെന്നും അധികൃതര്‍ . സംഭവത്തില്‍ മറ്റു പ്രതികളില്ലെന്നാണ് സൂചനകളുള്ളത്. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും ആഭ്യന്തര മന്ത്രി നാന്‍സി ഫെസറും ശനിയാഴ്ച മാഗ്‌ഡെബര്‍ഗ് സന്ദര്‍ശിച്ചിരുന്നു. സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
https://www.facebook.com/Malayalivartha