തങ്ങളുടെ രാജ്യത്തെ വലിയൊരു ശക്തിയാക്കി മാറ്റുകയാണ് ഇസ്രായേൽ... സിറിയയുടെയും ലബ്‌നാനിന്റെയും ഭൂമി പിടിച്ച്, ഇസ്രായേലിന്റെ അതിര്‍ത്തി വീണ്ടും വികസിച്ചു കൊണ്ടിരിക്കുകയാണ്...
തങ്ങളുടെ ശത്രുക്കളോട് യുദ്ധം ചെയ്യുന്നതിന് ഒപ്പം തന്നെ കുറച്ചു കുറച്ചു ഭാഗങ്ങളായി പിടിച്ചെടുത്തുകൊണ്ട് തങ്ങളുടെ രാജ്യത്തെ വലിയൊരു ശക്തിയാക്കി മാറ്റുകയാണ് ഇസ്രയേലിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് . ഇപ്പോഴത്തെ ഇസ്രയേലിന്റെ നീക്കങ്ങളെ നിരീക്ഷിക്കുമ്പോൾ അത് തന്നെയാണ് മനസിലാവുന്നത് . സിറിയയില്‍ വിമതരുടെ മുന്നേറ്റത്തെ തുടര്‍ന്ന് ബശ്ശാറുല്‍ അസദ് രാജ്യം വിട്ടതിന് തൊട്ടുപിന്നാലെ ഗോലാന്‍ കുന്നുകളുടെ വലിയൊരുഭാഗം ഇസ്രായേല്‍ പിടിച്ചെടുത്തു. അനിശ്ചിതകാലത്തേക്ക് അവിടെ തുടരുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്.
സൈനിക നീക്കങ്ങളില്‍ സുപ്രധാനമായ ഏറ്റവും ഉയര്‍ന്നപ്രദേശമാണ് സയണിസ്റ്റ് കൊടികുത്തി ഇസ്രായേല്‍ സ്വന്തമാക്കിയിരിക്കുന്നത്. ദുര്‍ബലമായ സിറിയയുടെയും ലബ്‌നാനിന്റെയും ഭൂമി പിടിച്ച് ഇസ്രായേലിന്റെ അതിര്‍ത്തി വീണ്ടും വികസിച്ചു കൊണ്ടിരിക്കുകയാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.ശത്രുക്കളെ ആക്രമിച്ച് ഓടിച്ചും കൂട്ടക്കൊല ചെയ്തും ഐക്യരാഷ്ട്രസഭയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും നേതൃത്വത്തില്‍ 1948ല്‍ ഇസ്രായേല്‍ എന്ന 'രാജ്യം' രൂപീകരിച്ച ശേഷം സ്ഥിരമായ അതിര്‍ത്തികള്‍ ഒരിക്കലും അവര്‍ക്കുണ്ടായിട്ടില്ല.യുദ്ധങ്ങള്‍, ആക്രമിച്ച് പിടിച്ചെടുത്ത് കൂട്ടിച്ചേര്‍ക്കല്‍, വെടി നിര്‍ത്തല്‍ കരാറുകള്‍,
സമാധാന ഉടമ്പടികള്‍ എന്നിങ്ങനെയുള്ള വിവിധ രീതികളിലൂടെ തങ്ങളുടെ അറബ് അയല്‍ രാജ്യങ്ങളുമായുള്ള അതിര്‍ത്തികള്‍ ചരിത്രത്തിലുടനീളം ഇസ്രായേല്‍ മാറ്റി വരച്ചിട്ടുണ്ട്. ഇപ്പോള്‍ സിറിയന്‍ ഏകാധിപതിയായിരുന്ന ബശാറുല്‍ അസദിന്റെ പതനത്തെ തുടര്‍ന്നു രൂപപ്പെട്ട പുതിയ സാഹചര്യത്തിലും സയണിസ്റ്റ് രാഷ്ട്രത്തിന്റെ അതിര്‍ത്തികള്‍ വീണ്ടും മാറി മറിയാനുള്ള സാധ്യതകള്‍ തന്നെയാണുള്ളത്.ഈ മാസം ആദ്യം അസദ് നിഷ്‌കാസിതനായ ഉടന്‍ തന്നെ, 50 വര്‍ഷമായി സൈനിക സാന്നിധ്യമില്ലാത്ത നിഷ്പക്ഷ മേഖലയായി തുടരുന്ന സിറിയന്‍ അതിര്‍ത്തിയിലേക്ക് ഇസ്രായേല്‍ സൈനിക നീക്കം നടത്തി.
ആദ്യം നടത്തിയത് സിറിയൻ അതിർത്തിയിലെ ബഫർ സോണിലേക്കുള്ള കടന്നുകയറ്റമായിരുന്നു. 1973ലെ അറബ്- ഇസ്രയേൽ യുദ്ധത്തിന് പിന്നാലെ സിറിയക്കുള്ളിൽ സ്ഥാപിച്ചതാണ് ഈ ബഫർസോൺ. നിർണായകമായ ഗോലാൻ കുന്നുകളിലാണ് ഈ പ്രദേശമുള്ളത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പരസ്യ ആഹ്വാനത്തിന് പിന്നാലെ ആയിരുന്നു ഇസ്രയേൽ സേനയുടെ ഈ നീക്കം.
https://www.facebook.com/Malayalivartha