ഇറാനും ഹമാസും ഹിസ്ബുള്ളയും അടക്കം ഞെട്ടലില്‍...ഹമാസും ഹിസ്ബുള്ളയും ഹൂത്തിയുമെല്ലാം എന്തു ചെയ്യുമെന്നതാണ് ആഗോള ചര്‍ച്ച...തിരിച്ചടിക്കുമോ എന്ന ചോദ്യവും പ്രസക്തം.. ഇറാന്‍ അടക്കം കീഴടങ്ങാനാണ് സാധ്യത...
ഹമാസ് തലവനായിരുന്ന ഇസ്മയില്‍ ഹനിയയയെ വധിച്ചത് ഇസ്രയേല്‍ തന്നെയാണെന്ന് സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് വരുമ്പോള്‍ ഇറാനും ഹമാസും ഹിസ്ബുള്ളയും അടക്കം ഞെട്ടലില്‍. ഹനിയ കൊല്ലപ്പെട്ട് അഞ്ച് മാസം പിന്നിട്ടതിന് ശേഷമാണ് ഇസ്രയേല്‍ ഹനിയയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പ്രഖ്യാപിക്കുന്നത്. ഇതോടെ ഹമാസും ഹിസ്ബുള്ളയും ഹൂത്തിയുമെല്ലാം എന്തു ചെയ്യുമെന്നതാണ് ആഗോള ചര്‍ച്ച.
തിരിച്ചടിക്കുമോ എന്ന ചോദ്യവും പ്രസക്തം. എന്നാല്‍ ഇസ്രയേലിന് മുന്നില്‍ ഇറാന്‍ അടക്കം കീഴടങ്ങാനാണ് സാധ്യത. തീവ്രവാദത്തിനെതിരെ രണ്ടും കല്‍പ്പിച്ച നിലപാടുകള്‍ ഉണ്ടാകുമെന്ന സന്ദേശമാണ് ഈ ഏറ്റെടുക്കലിലൂടെ ഇസ്രയേല്‍ നല്‍കുന്നത്.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് തീവ്രവാദികള്‍ ഇസ്രയേലിലേക്ക് ഇരച്ചു കയറി ആയിരത്തിലധികം പേരെ വധിക്കുകയും നിരവധി പേരെം തട്ടിക്കൊണ്ട് പോകുകയും ചെയ്തതിന് തൊട്ടുപിന്നാലെ അന്ന് ഹമാസ് തലവനായിരുന്ന ഇസ്മയില്‍ ഹനിയയെ വധിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഹനിയ കൊല്ലപ്പെട്ടതിന് ശേഷം ഇസ്രയേല്‍ ഇക്കാര്യത്തില്‍ പ്രതികരണമൊന്നും നടത്തിയിരുന്നില്ല. ഹമാസിന്റെയും ഹിസ്ബുള്ളയുടേയും തലവന്‍മാരെ വധിച്ചതും സിറിയയിലെ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തെ പുറത്താക്കാന്‍ സഹായിച്ചതും ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതും എല്ലാം തങ്ങളാണ് എന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
യെമനിലെ ഹൂത്തി വിമതരുടെ നേതാക്കളെ കാത്തിരിക്കുന്നതും ഇതേ വിധി തന്നെ ആയിരിക്കുമെന്നും കാറ്റ്സ് മുന്നറിയിപ്പ് നല്‍കി.ഇറാന്‍ പ്രസിഡന്റായി മസൂദ് പെസഷ്‌കിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനായിട്ടാണ് ഖത്തറില്‍ താമസിക്കുകയായിരുന്ന ഇസ്മയില്‍ ഹനിയ ഇറാന്‍ തലസ്ഥാനമായ ടെഹ്്റാനില്‍ എത്തിയത്്. ഇറാന്‍ സൈന്യത്തിന്റെ അതീവ സുരക്ഷാ സന്നാഹമുള്ള ഗസ്റ്റ്ഹൗസില്‍ താമസിക്കുമ്പോഴാണ് മുറിക്കുള്ളിലെ സ്ഫോടനത്തില്‍ ഹനിയ കൊല്ലപ്പെടുന്നത്.
https://www.facebook.com/Malayalivartha