എല്ലാ ക്രിസ്ത്യാനികൾക്കും യേശു ജനിച്ച മണ്ണിൽ നിന്നും, ജറുസലേം നഗരത്തിൽ ഇരുന്ന് ക്രിസ്മസ് ആശംസകൾ നേർന്ന് ഇസ്രായേൽ പ്രധാനമന്ത്രി... ഇസ്രായേലിനോടും യഹൂദ ജനതയോടും കാണിക്കുന്ന നന്ദിയിലും പിന്തുണയിലും, നെതന്യാഹു നന്ദി പറഞ്ഞു..
യേശുവിന്റെ ഒരുപാട് ഓർമകളുമായി ബന്ധമുള്ള രാജ്യമാണ് ഇസ്രായേൽ .ഇന്ന് ക്രിസ്മസ് ദിനത്തിൽ എല്ലാ ക്രിസ്ത്യാനികൾക്കും യേശു ജനിച്ച മണ്ണിൽ നിന്നും ജറുസലേം നഗരത്തിൽ ഇരുന്ന് ക്രിസ്മസ് ആശംസകൾ നേർന്ന് ഇസ്രായേൽ പ്രധാനമന്ത്രി. യേശുവിന്റെ ജനനവും ഓർമ്മകളും ജീവിതവും നിറം പിടിച്ച് നിൽക്കുന്ന ആഗോള ക്രിസ്ത്യാനികളുടെ പുണ്യ ഭൂമിയായ ഇസ്രായേലിൽ നിന്നുമാണ് പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു ക്രിസ്ത്യാനികൾക്ക് ക്രിസ്മസ് സന്ദേശം നൽകിയത്. ക്രിസ്മസ് സന്ദേശത്തിൽ ഇസ്രായേലിനോടും യഹൂദ ജനതയോടും ആഗോള ക്രിസ്ത്യാനികൾ കാണിക്കുന്ന നന്ദിയിലും പിന്തുണയിലും നെതന്യാഹു നന്ദി പറഞ്ഞു.
നെതന്യാഹുവിന്റെ ക്രിസമസ് സന്ദേശത്തിന്റെ ഓരോ വാക്കുകളും യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു. ഇസ്രായേൽ നടത്തുന്ന ലോക ചരിത്രത്തിലെ വലിയ യുദ്ധത്തിൽ തുടങ്ങുകയാണ് അദ്ദേഹത്തിന്റെ ക്രിസ്മസ് സന്ദേശം. ഈ ക്രിസ്‌മസിൽ നിങ്ങൾ നിങ്ങളുടെ കുടുംബത്തോടും സുഹൃത്തുക്കളോടും കൂടി ഒത്തുകൂടുമ്പോൾ ഇസ്രയേലിലെയും ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ സമൂഹത്തിനും പുണ്യഭൂമിയിൽ നിന്നുള്ള സന്തോഷകരമായ ക്രിസ്തുമസ് ആശംസകൾ നേരുന്നു.ക്രൂരതയ്‌ക്കെതിരായി ഇസ്രായേൽ ഇസ്രായേൽ ക്രിസ്ത്യൻ- യഹൂദ വംശാവലിയുടെ നാഗരികതയേ സംരക്ഷിക്കാൻ വലിയ യുദ്ധത്തിലാണ്.
നമ്മുടെ നാഗരികതയെ പ്രതിരോധിക്കുന്നതിൽ ക്രിസ്ത്യാനികൾ നൽകുന്ന പിന്തുണകൾ ഇസ്രായേൽ ജനത ഐക്യപ്പെടുന്നു.തിന്മയെ നശിപ്പിക്കാൻ ഇസ്രായേൽ പോരാട്ടത്തിലാണ്. ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്ന എല്ലാവരുമായും സമാധാനം തേടുന്നു. ഇസ്രായേലിന്റെ സമാധാനത്തേ സംരക്ഷിക്കാനും പ്രതിരോധിക്കാനും ആവശ്യമായതെല്ലാം ഞങ്ങൾ ചെയ്യും.ക്രിസ്ത്യാനികൾക്കും യഹൂദർക്കും ഉള്ള പൊതു പൈതൃകവും നമ്മുടെ പൊതു പൈതൃകത്തിൻ്റെ ശേഖരവും ഉറവിടവും യഹൂദ രാഷ്ട്രം മാത്രമാണ്. അതിനാൽ നിങ്ങൾ ക്രിസ്ത്യൻ സഹോദരങ്ങളുടെ പിന്തുണയോടെ ദുഷ്ട ശക്തികളോട് ഇസ്രായേൽ പോരാടുകയും ഈ ലോകത്തേ നന്മയിലേക്ക് നയിക്കുകയും ചെയ്യും. സമാധാനത്തിൻ്റെ നഗരമായ ജറുസലേമിൽ ഞങ്ങൾ യഹൂദർ വിജയിച്ചിരിക്കും.
എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.ക്രിസ്മസ് തലേന്നും വെസ്റ്റ് ബാങ്ക് രക്തരൂക്ഷിതം. ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ തുൽകർം നഗരത്തിന് സമീപമുള്ള അഭയാർത്ഥി ക്യാമ്പിൽ ചൊവ്വാഴ്ച ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ എട്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. പുലർച്ചെ ഇസ്രായേൽ സേനയുടെ ഷെല്ലാക്രമണത്തിൽ ഖൗല അബ്ദോ എന്ന 53 കാരിയായ സ്ത്രീ കൊല്ലപ്പെട്ടു. ഫാത്തി സയീദ് ഒദെഹ് സലേം എന്ന 18 കാരൻ വയറിലും നെഞ്ചിലും വെടിയേറ്റ് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു ഫലസ്തീൻ വനിത ഉച്ചയോടെ മരിച്ചു.
https://www.facebook.com/Malayalivartha