ബാബ വംഗയുടെ പ്രവചനങ്ങൾ...2024 ൽ നടക്കുമെന്ന വംഗ പ്രവചിച്ച സംഭവങ്ങളാണ് ചർച്ചയാവുന്നത്...2025ൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചും ബാബ വംഗ പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്...
വർഷാവസാനത്തോട് അടുക്കുമ്പോൾ, ബാബ വംഗയുടെ ദീർഘവീക്ഷണത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ വീണ്ടും ഉയർന്നുവന്നിരിക്കുകയാണ്. 9/11 ആക്രമണം, റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഘർഷം, ഡയാന രാജകുമാരിയുടെ വിയോഗം എന്നിവ ഉൾപ്പെടെ പ്രധാനപ്പെട്ട പല സംഭവങ്ങളും വംഗ പ്രവചിച്ചതായി പറയപ്പെടുന്നു. 1996-ൽ ബാബ വംഗ മരണമടഞ്ഞെങ്കിലും, അവരുടെ പ്രവചനങ്ങൾ ലോകത്തെ ആകർഷിക്കുന്നത് തുടരുന്നു. ഇപ്പോൾ 2024 ൽ നടക്കുമെന്ന വംഗ പ്രവചിച്ച സംഭവങ്ങളാണ് ചർച്ചയാവുന്നത്.ബാബ വംഗയുടെ നിരവധി പ്രവചനങ്ങളിൽ,
2024-ലെ അസ്വസ്ഥജനകമായ സംഭവങ്ങളുടെ ഒരു പരമ്പര തന്നെ അവർ മുൻകൂട്ടി കണ്ടിരുന്നു, അത് സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമായി. കടുത്ത സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചും മോശമായ കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ചും അവരുടെ പ്രവചനങ്ങൾ യാഥാർത്ഥ്യമായതായാണ് പറയുന്നത്.ദി മിററിൽ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 2024 ൽ ആഗോള സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന് ബാബ വംഗ പ്രവചിച്ചിരുന്നു. കാലാവസ്ഥാ വെല്ലുവിളികളെക്കുറിച്ചും പ്രവചനം നടത്തിയിരുന്നു. പണപ്പെരുപ്പത്തിനും തൊഴിൽ നഷ്‌ടത്തിനും ഇടയിൽ പലരും ഭക്ഷ്യബാങ്കുകളെ ആശ്രയിക്കുന്ന നിലയിലെത്തി ലോകമെമ്പാടും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
കൂടാതെ, വലൻസിയയിലെ വെള്ളപ്പൊക്കം, യൂറോപ്പിലും അമേരിക്കയിലും ഉടനീളമുള്ള കൊടുങ്കാറ്റുകൾ പോലെയുള്ള തീവ്ര കാലാവസ്ഥാ സംഭവങ്ങൾബാബ വംഗയുടെ പാരിസ്ഥിതിക പ്രവചനങ്ങളുടെ കൃത്യതയ്ക്ക് അടിവരയിടുന്നു.ബാബ വംഗ മെഡിക്കൽ സയൻസിൽ കാര്യമായ പുരോഗതിയും പ്രവചിച്ചു, പ്രത്യേകിച്ച് കാൻസർ, അൽഷിമേഴ്സ് രോഗങ്ങളുടെ കാര്യത്തിൽ. അത് ഈ വർഷം വലിയ പുരോഗതി കൈവരിച്ചു. 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ ക്യാൻസർ കണ്ടുപിടിക്കാൻ കഴിവുള്ള പുതിയ ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ ഡോക്ടർമാർ കണ്ടെത്തിയെന്നും സെർവിക്കൽ ക്യാൻസർ ചികിത്സയിൽ മുന്നേറ്റങ്ങളുണ്ടായെന്നും വിവിധ റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha