ഇസ്രായേൽ ഭയക്കുന്ന ഒരു കാര്യമാണ് ഇറാന്റെ ആണവശേഷി...ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകള്‍..ഇറാനുമേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുന്നതിലേക്ക് അമേരിക്കയെ നയിച്ചു..
യുദ്ധം അവിടെ നടക്കുമ്പോഴും ഇസ്രായേൽ ഭയക്കുന്ന ഒരു കാര്യമാണ് ഇറാന്റെ ആണവശേഷി . അത്തരത്തിൽ ഒരു വജ്രായുധം ഇറാൻ ഇറക്കിയാൽ ഇസ്രായേൽ തീർന്നു . ഇറാന്റെ ആണവ പദ്ധതി ആഗോള ചര്‍ച്ചാ വിഷയമാണ്. അമേരിക്ക, ഇസ്രായേല്‍ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ചിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നതായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പ്രസ്താവിച്ചിരുന്നു.
ഇറാന്റെ ആണവ പദ്ധതി തങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായാണ് ഇസ്രായേല്‍ കാണുന്നത്.ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ ഇറാനുമേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുന്നതിലേക്ക് അമേരിക്കയെ നയിച്ചു. എന്നാല്‍ ആരാണ് ഇറാന് ആണവ സാങ്കേതികവിദ്യ നല്‍കിയതെന്ന ചോദ്യമാണ് ഉയരുന്നത്. ഇറാനില്‍ നിരവധി ആണവ ഗവേഷണ കേന്ദ്രങ്ങളുണ്ട്. രാജ്യത്ത് രണ്ട് യുറേനിയം ഖനികള്‍, ഒരു ഗവേഷണ റിയാക്ടര്‍, സമ്പുഷ്ടീകരണം നടക്കുന്ന യുറേനിയം സംസ്‌കരണ സൗകര്യങ്ങള്‍ എന്നിവയും ഉണ്ട്. ഇറാന്റെ പക്കല്‍ നിലവില്‍ ആണവായുധങ്ങളൊന്നുമില്ലെങ്കിലും,
അന്താരാഷ്ട്ര പ്രതിബദ്ധതകള്‍ ലംഘിച്ച് രഹസ്യ ആണവായുധ ഗവേഷണത്തില്‍ ഏര്‍പ്പെട്ടതിന്റെ ദീര്‍ഘകാല ചരിത്രമുണ്ട്.ഇറാനിയന്‍ നേതാക്കള്‍ അത് പിന്തുടരാന്‍ തീരുമാനിച്ചാല്‍ താരതമ്യേന കുറഞ്ഞ കാലയളവില്‍ ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള അറിവും അടിസ്ഥാന സൗകര്യങ്ങളും രാജ്യത്തിനുണ്ടെന്ന് പാശ്ചാത്യ വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ആണവോര്‍ജ്ജ പദ്ധതിയുടെ കാര്യത്തില്‍ ഇറാന്‍ എപ്പോഴും സൈനികേതര ലക്ഷ്യങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്. അന്‍പത് വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു സിവിലിയന്‍ ന്യൂക്ലിയര്‍ എനര്‍ജി പദ്ധതിയാണ് രാജ്യത്തിനുള്ളത്. 'ഇറാന്‍ തങ്ങളുടെ ആണവ പരിപാടികള്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. നമ്മുടെ ആണവ സിദ്ധാന്തത്തില്‍ ആണവായുധങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് 2024 ഏപ്രിലില്‍ ഒരു സര്‍ക്കാര്‍ വക്താവ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha