യാത്രാവിമാനം തകർന്ന് 39 പേർ മരിച്ച സംഭവം; നടുക്കുന്ന വിവരങ്ങൾ പുറത്ത്
കസാഖ്സ്ഥാനിൽ അസർബൈജാൻ എയർലൈൻസിന്റെ യാത്രാവിമാനം തകർന്ന് 39 പേർ മരിച്ച സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത് . അസർബൈജാനിലെ ബകുവിൽനിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനമായിരുന്നു ഇത്തരത്തിൽ തകർന്ന് വീണത്. 62 യാത്രക്കാരും അഞ്ച് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
വിമാനത്തിലുണ്ടായിരുന്ന 28 പേർ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരിൽ 11ഉം 16 ഉം വയസ്സുള്ള പെൺകുട്ടികളുമുണ്ട്. വിമാനത്തിൽ ഉണ്ടായിരുന്നത് 62 യാത്രക്കാരും 5 ജീവനക്കാരുമായിരുന്നു . അക്തൗ വിമാനത്താവളത്തിനു സമീപമായിരുന്നു അപകടം . കനത്ത മൂടൽ മഞ്ഞ് കാരണം വിമാനം വഴിതിരിച്ചു വിട്ടിരുന്നു. അപകടത്തിനു മുൻപ് വിമാനം ലാൻഡ് ചെയ്യാൻ പലതവണ ശ്രമിച്ചു . എന്നാൽ അത് അഗ്നിഗോളമായി നിലത്തേക്ക് പതിക്കുകയായിരുന്നു . പ്രാഥമിക നിഗമനം പ്രകാരം വിമാനത്തിൽ പക്ഷിക്കൂട്ടം ഇടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് .
https://www.facebook.com/Malayalivartha