ഓൺലൈൻ ഗെയിമായ വാർ തണ്ടർ കളിക്കുമ്പോൾ...യുദ്ധവിമാനമായ യൂറോഫൈറ്റർ ടൈഫൂണിന്റെ രഹസ്യങ്ങൾ ചോർന്നു... രഹസ്യ വിവരങ്ങൾ പുറത്തുവിട്ട് ഗെയിമർ...
അതീവ സൈനിക രഹസ്യങ്ങൾ ചോർന്നു . അതും വീഡിയോ ഗെയിമിനിടെ.ഓൺലൈൻ ഗെയിമായ വാർ തണ്ടർ കളിക്കുമ്പോൾ യൂറോപ്യൻ യുദ്ധവിമാനമായ യൂറോഫൈറ്റർ ടൈഫൂണിന്റെ കഴിവുകളെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു ഒരു കൂട്ടം ഗെയിമേഴ്സ്. ചർച്ച ചൂടേറിയ സംവാദമായി മാറിയപ്പോൾ തന്റെ വാദം ശരിയാണെന്നു തെളിയിക്കാൻ ഒരു ക്ലാസിഫൈഡ് സൈനിക രേഖ ഒരു ഗെയിമർ പോസ്റ്റ് ചെയ്തു. ഒരു നിമിഷത്തിന്റെ ചൂടിൽ ചെയ്ത ഇക്കാര്യം രഹസ്യരേഖകളുടെ സുരക്ഷയുടെ ദൗർബല്യമാണ് കാണിക്കുന്നത്.
ഓൺലൈൻ ഗെയിമിങ്ങിനിടെ ആണ് ഇത്തരത്തിൽ ഒരു അബദ്ധം സംഭവിച്ചിരിക്കുന്നത്. സൈനിക രഹസ്യ വിവരങ്ങൾ പുറത്തുവിട്ട് ഗെയിമർ. ജനപ്രിയ ഓണ്‍ലൈന്‍ ഗെയിമായ വാര്‍ തണ്ടര്‍ കളിക്കുന്നതിനിടെയാണ് യൂറോപ്യന്‍ യുദ്ധവിമാനമായ യൂറോഫൈറ്റര്‍ ടൈഫൂണിനെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ഉൾപ്പെടുന്ന രേഖ യൂസർ പങ്കുവെച്ചത്. അടുത്തിടെയാണ് ഈ വിമാനത്തിന്‍റെ അനിമേറ്റഡ്ഡ പതിപ്പ് ഗെയിമില്‍ ഉള്‍പ്പെടുത്തിയത്. ഗെയിമിങിനിടെ നടന്ന സംവാദം രൂക്ഷമായ വലിയ തർക്കത്തിലേക്ക് നീങ്ങുകയും ഗെയിമര്‍മാരില്‍ ഒരാള്‍ തന്റെ വാദം ശരിവെക്കുന്നതിനായി വിമാനവുമായി ബന്ധപ്പെട്ട ഒരു രേഖ പങ്കുവെക്കുകയുമായിരുന്നു.
എന്നാൽ ഇറ്റാലിയൻ സൈന്യത്തിന്റെ അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ അടങ്ങുന്ന രേഖയായിരുന്നു ഇത്. സൈനിക രഹസ്യം ചോര്‍ന്നതോടെ ഇറ്റാലിയന്‍ പ്രതിരോധ മന്ത്രാലയം അടിയന്തര നടപടി ആരംഭിച്ചു.ഗെയിമിങ് പ്ലാറ്റ്‌ഫോമില്‍ നിന്ന് രേഖ നീക്കം ചെയ്യാന്‍ ഉത്തരവിട്ടു. യഥാര്‍ത്ഥ സൈനിക രഹസ്യം തന്നെയാണ് അതെന്ന് കണ്ടെത്തി. സൈനിക ഉദ്യോഗസ്ഥരോ ഈ വിവരവുമായി ബന്ധമുള്ള മറ്റ് ഉദ്യോഗസ്ഥരോ ആണ് അത് ചോര്‍ത്തിയത് എന്നാണ് വിവരം.അതിവേഗം തന്നെ ഗെയിമിങ് പ്ലാറ്റ്‌ഫോമില്‍ നിന്ന് രേഖ നീക്കം ചെയ്യപ്പെടുകയും ഗെയിമറുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
ഈ രേഖ പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഗെയിമിങ് പ്ലാറ്റ്‌ഫോം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ ഗെയിമര്‍ അത് അവഗണിച്ച് രേഖ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഏതായാലും ഗുരുതരമായിട്ടുള്ള വീഴ്ച്ചാണ് സംഭവിച്ചിരിക്കുന്നത് .
https://www.facebook.com/Malayalivartha