കസാഖിസ്ഥാന്‍ 38പേര്‍ മരിച്ച വിമാനാപകടത്തിന് സാക്ഷിയായി മലയാളി യുവാവ്
ഇന്നലെ ഉച്ചയ്ക്കാണ് അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നുവീണത്. 38പേര്‍ മരിച്ച ദാരുണ സംഭവത്തിന് സാക്ഷിയായി ഒരു മലയാളി. കാഞ്ഞിരപ്പള്ളി മണിമല സ്വദേശി ജിന്‍സ് മഞ്ഞക്കലാണത്. അദ്ദേഹം ജോലി ചെയ്യുന്ന ഹോട്ടലിന് സമീപമാണ് വിമാനം തകര്‍ന്ന് വീണത്. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തോടാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവച്ചത്.
'ജോലി സ്ഥലത്തേക്ക് വാഹനത്തില്‍ പോകുമ്പോഴാണ് അപകടം ഉണ്ടായത് കാണുന്നത്. കൂടെയുള്ള ആളാണ് വിമാനം താഴേക്ക് പതിക്കുന്നത് ആദ്യം കണ്ടത്. ഉഗ്രശബ്ദം കേട്ടതോടെ വിമാനം പതിച്ച സ്ഥലത്തേക്ക് ഞങ്ങള്‍ ഓടി. രക്ഷാപ്രവര്‍ത്തനം നടന്ന സ്ഥലത്ത് നിയന്ത്രണമുണ്ടായിരുന്നതിനാല്‍ വളരെ അടുത്തേക്ക് പോകാനായില്ല. പരിക്കേറ്റ നിരവധിപേരെ ആശുപത്രിയിലേക്ക് മാറ്റുന്നത് കണ്ടു.
അക്തൗ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാനായാണ് വിമാനം എത്തിയത്. എന്നാല്‍, വിമാനത്താവളത്തിന് 30 കിലോമീറ്റര്‍ അകലെയുള്ള കടല്‍ത്തീരത്തായാണ് വിമാനം ലാന്‍ഡ് ചെയ്തതും തകര്‍ന്ന് വീണതും. കടലില്‍ വീണിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു. കടലില്‍ നിന്ന് 100 മീറ്റര്‍ മാറിയാണ് വിമാനം വീണത്. എമര്‍ജന്‍സി ലാന്‍ഡിംഗിന് പൈലറ്റ് അനുമതി തേടിയെങ്കിലും വൈകിയതായി പ്രദേശവാസികള്‍ പറയുന്നുണ്ട്. അക്തൗവില്‍ മലയാളികള്‍ വളരെ കുറവാണ്. അപകടശേഷം രക്തം നല്‍കുന്നതിനായി ആശുപത്രിയിലേക്ക് പോയിരുന്നു. കുടുംബമായിട്ടാണ് ഞാനിവിടെ താമസിച്ചിരുന്നത്. കൊവിഡ് സമയത്ത് അവര്‍ നാട്ടിലേക്ക് വന്നു.'- ജിന്‍സ് പറഞ്ഞു.
https://www.facebook.com/Malayalivartha