'ഐസ് കാന്‍ഡി മാനി'ന്റെ രചയിതാവും പാകിസ്താനി നോവലിസ്റ്റുമായ ബാപ്സി സിധ്വ അന്തരിച്ചു...
ബാപ്സി സിധ്വ അന്തരിച്ചു.... ഇന്ത്യ-പാക് വിഭജനത്തിന്റെ ഭയങ്കരവും വേദനിപ്പിക്കുന്നതുമായ അനുഭവങ്ങള്‍ പകര്‍ത്തിയ 'ഐസ് കാന്‍ഡി മാനി'ന്റെ രചയിതാവും പാകിസ്താനി നോവലിസ്റ്റുമായ ബാപ്സി സിധ്വ (86) അന്തരിച്ചു. യു.എസിലെ ഹൂസ്റ്റണില്‍ ബുധനാഴ്ചയായിരുന്നു അന്ത്യമുണ്ടായത്.
'ദ ക്രോ ഈറ്റേഴ്‌സ്' (1978), 'ദ ബ്രൈഡ്' (1982), 'ആന്‍ അമേരിക്കന്‍ ബ്രാറ്റ്' (1993), 'സിറ്റി ഓഫ് സിന്‍ ആന്‍ഡ് സ്പ്ലെന്‍ഡര്‍: റൈറ്റിങ്‌സ് ഓണ്‍ ലഹോര്‍' (2006) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ദക്ഷിണേഷ്യയുടെ ചരിത്രവും സംസ്‌കാരവും അവയില്‍ നിറഞ്ഞുനില്‍ക്കുന്നു.'ഐസ് കാന്‍ഡി മാന്‍' ഇന്ത്യന്‍-കനേഡിയന്‍ സംവിധായിക ദീപാ മേത്ത 'എര്‍ത്ത്' എന്ന പേരില്‍ ചലച്ചിത്രമാക്കി.
ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ച ദീപാ മേത്താ ചിത്രം 'വാട്ടറി'നെ ആസ്പദമാക്കി 'വാട്ടര്‍: എ നോവല്‍' എന്ന പേരില്‍ സിധ്വ നോവലെഴുതി. പാകിസ്താനിലെ പ്രസിദ്ധമായ 'സിതാര ഇ ഇംതിയാസ്' ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ നേടി. 1938 ഓഗസ്റ്റ് 11-ന് കറാച്ചിയിലെ പാഴ്‌സി കുടുംബത്തിലാണ് സിധ്വയുടെ ജനിച്ചത്. രണ്ടാം വയസ്സില്‍ പോളിയോ ബാധിതയായ അവരുടെ 'ഐസ് കാന്‍ഡി മാനി'ലെ മുഖ്യകഥാപാത്രങ്ങളിലൊന്ന് അത്തരത്തിലൊരു പെണ്‍കുട്ടിയാണ്.
https://www.facebook.com/Malayalivartha