യുക്രൈനെതിരെ രംഗത്തിറങ്ങിയ റഷ്യക്ക് കനത്ത തിരിച്ചടി...ഏറ്റുമുട്ടുന്ന ഉത്തര കൊറിയയുടെ സൈന്യത്തിന് കനത്ത ആള്‍ നാശമുണ്ടായതായി യുക്രെയ്ന്‍ രഹസ്യാന്വേഷണ ഏജന്‍സി...
അടി ഇരന്നു വാങ്ങിക്കുകയാണ് കിം . കുറച്ചു കാലമായി റഷ്യയ്ക്ക് അത്രയ്ക്ക് നല്ല സമയമല്ല . പല പ്രധാന ഉന്നതരെയും റഷ്യൻ മണ്ണിൽ വച്ച് തന്നെ കൊല്ലപ്പെട്ടത് റഷ്യ ഞെട്ടലോടെയാണ് കേട്ടത് . യുക്രൈനെതിരെ രംഗത്തിറങ്ങിയ റഷ്യക്ക് കുറച്ചുകാലമായി കനത്ത തിരിച്ചടിയാണ് നേടിരുന്നത്. നാറ്റോ കൂടുതല്‍ ആയുധങ്ങള്‍ യുക്രൈന് നല്‍കിയതോടെ റഷ്യന്‍ സൈന്യത്തിന് അത് വലിയ പ്രഹരമായി തുടര്‍ച്ചയായി തിരിച്ചടികളാണ് റഷ്യ നേരിടുന്നത്. ഇപ്പോഴിതാ റഷ്യയെ സഹായിക്കാന്‍ ഇറങ്ങി കിം ജോങ് ഉന്നിനും പണികിട്ടിയെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
റഷ്യക്കു വേണ്ടി കുര്‍സ്‌ക് മേഖലയില്‍ ഏറ്റുമുട്ടുന്ന ഉത്തര കൊറിയയുടെ സൈന്യത്തിന് കനത്ത ആള്‍ നാശമുണ്ടായതായി യുക്രെയ്ന്‍ രഹസ്യാന്വേഷണ ഏജന്‍സി വ്യക്തമാക്കി. നോവോയിവനോവ്ക മേഖലയിലുണ്ടായ ശക്തമായ ആക്രമണത്തിലാണ് നിരവധി സൈനികര്‍ കൊല്ലപ്പെട്ടതെന്നും രഹസ്യാന്വേഷണ ഏജന്‍സിയായ ജി.യു.ആര്‍ അറിയിച്ചു.കുടിവെള്ള ക്ഷാമമടക്കം സൈന്യം നിരവധി പ്രതിസന്ധി നേരിടുന്നതായും ജി.യു.ആര്‍ വ്യക്തമാക്കി.
യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്‌ന് വന്‍ സാമ്പത്തിക, സൈനിക സഹായം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈനിക നാശത്തെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.കുര്‍സ്‌ക് മേഖലയിലെ ഏറ്റുമുട്ടലിനിടെ 3000ത്തോളം ഉത്തര കൊറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ റഷ്യയെ സഹായിക്കാന്‍ 12,000 സൈനികരെ ഉത്തര കൊറിയ വിന്യസിച്ചെന്നാണ് വിവരം.
അതേസമയം 1,100 ഓളം ഉത്തരകൊറിയന്‍ സൈനികര്‍ മാത്രമാണ് കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതെന്നാണ് ദക്ഷിണ കൊറിയ അറിയിക്കുന്നത്. റഷ്യന്‍ അധിനിവേശം ആരംഭിച്ച് രണ്ടര വര്‍ഷത്തോളം സമയത്തിന് ശേഷം 2024 ഒക്ടോബറോടെയാണ് ഉത്തരകൊറിയന്‍ സൈനികര്‍ മോസ്‌കോയിലേക്ക് എത്തിത്തുടങ്ങിയതെന്നാണ് യുക്രെയ്ന്‍, ദക്ഷിണ കൊറിയ, അമേരിക്ക എന്നീ രാജ്യങ്ങള്‍ അവകാശപ്പെടുന്നത്.തുടര്‍ന്നുള്ള മൂന്ന് മാസക്കാലയളവില്‍ 10,000 ഉത്തര കൊറിയന്‍ സൈനികരെ കുര്‍സ്‌ക് മേഖലയിലേക്ക് വിന്യസിച്ചതായി പെന്റഗണ്‍ കണക്കാക്കുന്നു.
https://www.facebook.com/Malayalivartha