ഉത്തരവാദിത്വം ഇല്ലെന്ന്... അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് 38 പേര്‍ മരിച്ച സംഭവത്തില്‍ ക്ഷമാപണം നടത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദമിര്‍ പുടിന്‍; പക്ഷെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല
ക്രിസ്തുമസ് ദിനത്തിലെ വിമാന അപകടം ഏറെ ഞെട്ടലുളവാക്കുന്നതാണ്. അതിനിടെ അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് 38 പേര്‍ മരിച്ച സംഭവത്തില്‍ അസര്‍ബൈജാനോട് ക്ഷമാപണം നടത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദമിര്‍ പുടിന്‍. ദാരുണ സംഭവമെന്നാണ് പുടിന്‍ സംഭവത്തെ വിശേഷിപ്പിച്ചത്. അസര്‍ബൈജാന്‍ പ്രസിഡന്റുമായി പുടിന്‍ ഫോണില്‍ സംസാരിച്ചുവെന്ന് റഷ്യ വ്യക്തമാക്കി.
റഷ്യന്‍ വ്യോമപ്രതിരോധ സംവിധാനമാണ് വിമാനം തകരാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യന്‍ പ്രസിഡന്റ് ക്ഷമാപണം നടത്തിയതെന്നത് ശ്രദ്ധേയാണ്. ക്ഷമാപണം നടത്തിയെങ്കിലും അപകടത്തിന് റഷ്യയാണ് ഉത്തരവാദിയെന്ന് പുടിന്‍ പറഞ്ഞിട്ടില്ല.
റഷ്യയുടെ വ്യോമ മേഖലയില്‍ അപകടം നടന്നതിനാലാണ് ക്ഷമ ചോദിച്ചതെന്നാണ് റഷ്യ വ്യക്തമാക്കുന്നത്. ക്രിസ്മസ് ദിനത്തിലാണ് അസര്‍ബൈജാന്‍ തലസ്ഥാനമായ ബാകുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പോകുകയായിരുന്ന അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം കസാഖിസ്ഥാനില്‍ തകര്‍ന്ന് വീണത്. 67 പേരുണ്ടായിരുന്ന വിമാനത്തിലെ 29 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
അതേസമയം കസാഖിസ്ഥാനില്‍ വിമാനം തകര്‍ന്നുവീണ് 38 പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. എന്നാല്‍, വിമാനം വെടിവെച്ചിട്ടതാകാനുള്ള സാധ്യതകളിലേയ്ക്കാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വിരല്‍ ചൂണ്ടുന്നത്.
വിമാനം റഷ്യയോ യുക്രൈനോ അബദ്ധത്തില്‍ വെടിവെച്ചിട്ടതാകാമെന്ന സംശയമാണ് ഉയര്‍ന്നുവരുന്നത്.
ശത്രുരാജ്യത്തിന്റെ ഡ്രോണാണെന്ന് കരുതി വെടിവെച്ചിട്ടതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തകര്‍ന്നുവീണ വിമാനത്തില്‍ വെടിയുണ്ടകളുടേതിന് സമാനമായ പാടുകള്‍ കണ്ടെത്തിയെന്നാണ് സൂചന. യുക്രേനിയന്‍ ഡ്രോണാണെന്ന് തെറ്റിദ്ധരിച്ച് റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇത് തകര്‍ത്തതാകാമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് പൈലറ്റ് അക്തുവില്‍ അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് റഷ്യയുടെ വ്യോമയാന നിരീക്ഷണ വിഭാഗം അറിയിച്ചു.
2014-ല്‍ ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്കുള്ള യാത്രാമധ്യേ കിഴക്കന്‍ യുക്രൈനില്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് MH17 തകര്‍ന്നുവീണിരുന്നു. വിമാനം വെടിവെച്ചിട്ടതാണെന്ന് പിന്നീട് വ്യക്തമായി. കസാഖിസ്ഥാനില്‍ തകര്‍ന്നു വീണ വിമാനത്തിന്റെ പിന്‍ഭാഗത്തെ ഫ്യൂസ്ലേജില്‍ അന്ന് മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കണ്ടതിന് സമാനമായ പാടുകളാണ് കണ്ടെത്തിയതെന്ന വിവരമാണ് പുറത്തുവരുന്നത്. 67 യാത്രക്കാരുമായി അസര്‍ബൈജാനിലെ ബാക്കുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പോകുകയായിരുന്ന അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനമാണ് കഴിഞ്ഞ ദിവസം തകര്‍ന്നു വീണത്. അപകടത്തില്‍പ്പെട്ട 29 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഇതില്‍ 11 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം യുക്രൈനുമായി യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യവസ്ഥകളില്ലാതെ യുക്രൈനിയന്‍ അധികൃതരുമായും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തയ്യാറാണെന്നാണ് പുടിന്റെ പരാമര്‍ശം. നേരത്തെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha