നിമിഷ പ്രിയയുടെ വധശിക്ഷ ഒരുമാസത്തിനകം?, ഗോത്ര തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ പരാജയപ്പെട്ടു, ശിക്ഷാവിധി നടപ്പിലാക്കാൻ യെമൻ പ്രസിഡന്റിന്റെ അനുമതി, മോചനം ലഭിക്കാൻ ഇനി ആ വഴി മാത്രം..!!!
മലയാളി നഴ്സ് നിമിഷ പ്രിയയുടെ വയധശിക്ഷ ഒരുമാസത്തിനകം നടപ്പിലാക്കാൻ യെമൻ പ്രസിഡന്റ അനുമതി നൽകി. യെമൻ പൗരൻ തലാൽ അബ്‌ദുമെഹ്‌ദിയെ കൊലപ്പെടുത്തിയെന്നാണ് നിമിഷക്കെതിരായ കേസ്. തലാലിന്റെ കുടുംബവുമായും അദ്ദേഹമുൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വധശിക്ഷ നടപ്പിലാക്കാൻ യമൻ ഭരണകൂടം ഒരുങ്ങുന്നത്.
ചർച്ചകൾക്കായി നിമിഷയുടെ അമ്മ പ്രേമകുമാരി യെമനില്‍ പോയിരുന്നു. ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് പ്രേമകുമാരി യെമനിലെത്തിയത്. നിമിഷയെ ജയിലെത്തി നേരിൽ കാണാൻ അവസരവും ലഭിച്ചിരുന്നു. മോചനത്തിനായി കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകുക മാത്രമാണ് ഇനി മുന്നിലുള് ഏക പോംവഴി. ഒരു മാസത്തിനകം ബന്ധുക്കളുമായി ചർച്ചനടത്തി മനംമാറ്റാൻ കഴിഞ്ഞാൽ നിമിഷ സ്വതന്ത്രയാകാനുള്ള സാദ്ധ്യതയുണ്ട്.
2018-ല്‍ യെമനിലെ വിചാരണക്കോടതിയാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ അബ്ദുമഹ്ദി പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ഭാര്യയാക്കിവയ്ക്കാന്‍ ശ്രമിക്കുകയും തുടർന്നു നടന്നിയ ക്രൂര ഉപദ്രവവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ, ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന നഴ്‌സിന്റെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശപ്രകാരം അമിത ഡോസ് മരുന്നു കുത്തിവച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു. പിന്നീട്
മൃതദേഹം കഷ്ണങ്ങളാക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
തനിക്ക് നിയമസഹായം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി വധശിക്ഷയ്ക്കെതിരെ അവര്‍ കോടതിയില്‍ അപ്പീല്‍ നല്‍കി. തലാല്‍ തന്നെ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും സ്വയംരക്ഷയുടെ ഭാഗമായാണ് കൊലപ്പെടുത്തിയതെന്നുമാണ് കോടതിയെ അറിയിച്ചത്. എന്നാല്‍ ഹര്‍ജി കോടതി തള്ളി. കേസിൽ വിചാരണക്കോടതിയുടെ വിധി യെമൻ സുപ്രീം കോടതി ശരിവച്ചു. തുടർന്നാണ് ദയാഹർജി യെമൻ പ്രസിഡന്റിന് മുന്നിലെത്തിയത്.
https://www.facebook.com/Malayalivartha