ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കാനിരിക്കെ വമ്പന്‍ തിരിച്ചടി; എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ജീന്‍ കാരളിന് 42 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധി
അമേരിക്കയുടെ നാല്‍പത്തഞ്ചാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഈ മാസം 20ന് അധികാരമേല്‍ക്കാനിരിക്കെ വമ്പന്‍ തിരിച്ചടി. പീഢനക്കേസുകളില്‍ പല തവണ പെട്ടിട്ടുള്ള ട്രംപ് എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ ജീന്‍ കാരളിന് 42 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധി വന്നിരിക്കുന്നത്. ഏറെക്കാലം ഇതേ കേസില്‍നിന്ന് തലയൂരാന്‍ ശ്രമിച്ചെങ്കിലും ട്രംപ് ഇത്തവണ പെട്ടുപോയി. 42 കോടി രൂപ വന്‍ വ്യവസായിയും സമ്പന്നനുമായ ട്രംപിന് നിസാരമാണെങ്കിലും കോടതിയുടെ ശിക്ഷ വല്ലാത്ത പുകിലായിരിക്കുന്നു. ഒട്ടും വൈകാതെ മേല്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്.
വസ്ത്രക്കടയില്‍ വസ്ത്രം മാറിക്കൊണ്ടിരിക്കെ ജീന്‍ കാരളിനെ ട്രംപ് കടന്നുപിടിച്ച് മാനഭംഗപ്പെടുത്തിയെന്നാണ് വിവാദ കേസ്. ഇന്ത്യയിലായിരുന്നെങ്കില്‍ ട്രംപിന് ഇങ്ങനെയൊരു കേസില്‍പ്പെട്ടാല്‍ പ്രസിഡന്റാവുക അസാധ്യമായിത്തീര്‍ന്നേനെ. മാത്രവുമല്ല കുറഞ്ഞത് പത്തു വര്‍ഷം തടവുശിക്ഷയും ലഭിക്കുമായിരുന്നു. എഴുത്തുകാരി ഇ. ജീന്‍ കാരള്‍ സമര്‍പ്പിച്ച ലൈംഗികാതിക്രമകേസില്‍ നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 42 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന കോടതിവിധി അമേരിക്കയിലെ അപ്പീല്‍ കോടതിയാണ് ശരിവച്ചിരിക്കുന്നത്. ലൈംഗികാതിക്രമത്തിന് 17 കോടി രൂപയും മാനനഷ്ടത്തിന് 25 കോടി രൂപയും ട്രംപ് നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
മൂന്ന് ജഡ്ജിമാരടങ്ങിയ പാനലാണ് നിര്‍ണായകമായ വിധി പ്രസ്താവിച്ചിരിക്കുന്നത്. മുമ്പ് പ്രസ്താവിച്ച വിധിയില്‍ ജില്ലാ കോടതിക്ക് തെറ്റുപറ്റിയെന്ന് തെളിയിക്കാന്‍ ട്രംപിനായിട്ടില്ലെന്ന് അപ്പീല്‍ കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ വിധിക്കെതിരേയും മേല്‍കോടതിയില്‍ ഉടന്‍ അപ്പീല്‍ നല്‍കാനാണ് ട്രംപിന്റെ തീരുമാനം. എത്ര കാലം വരെ കേസ് കളിക്കാനും തനിക്ക് മടിയില്ലെന്നും നഷ്ടപരിഹാരം നല്‍കാന്‍ തയാറല്ലെന്നുമാണ് ട്രംപിന്റെ ഉറച്ച നിലപാട്. സംഭവം നടക്കുമ്പോള്‍ ട്രംപ് നന്നായി മദ്യപിച്ചിരുന്നെന്നും ചെയ്ത കൃത്യത്തെക്കുറിച്ച് ഓര്‍മയില്ലെന്നുമാണ് അക്കാലത്ത് റിപ്പോര്‍ട്ടുകള്‍ വന്നത്.
എഴുത്തുകാരിയായ കാരള്‍, ഡൊണാള്‍ഡ് ട്രംപിനെതിരേ 2019-ലാണ് ലൈംഗീക ആരോപണവുമായി രംഗത്തെത്തിയത്. 1996-ല്‍ മാന്‍ഹാട്ടനിലെ ആഡംബരവസ്ത്രശാലയില്‍ വസ്ത്രംമാറുന്ന മുറിയില്‍വെച്ച് ട്രംപ് തന്നെ ബലാത്സംഗം ചെയ്തെന്നാണ് ഇപ്പോള്‍ 80 വയസ്സുള്ള കാരളിന്റെ ആരോപണം. ശക്തനും കോടീശ്വരനുമായ ട്രംപിനെ ഭയപ്പെട്ടാണ് ഇരുപതിലേറെ വര്‍ഷം ഇക്കാര്യം പറയാതിരുന്നതെന്നും അവര്‍ പറഞ്ഞിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് വിരമിച്ചശേഷം 2019 ലാണ് ഇവര്‍ ആദ്യമായി ട്രംപിനെതിരെ ആരോപണം ഉന്നയിക്കുന്നത്. ലൈംഗികാതിക്രമകേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് വഴി കാരളിനും ജഡ്ജിക്കുമെതിരെ ട്രംപ് അധിക്ഷേപപരാമര്‍ശങ്ങള്‍ നടത്തിയതും വലിയ വിവാദമായിരുന്നു. മാത്രവമല്ല അതിജീവതയ്ക്കതിരെ ട്രംപ് കൂടുതല്‍ ആക്ഷേപങ്ങള്‍ ചൊരിയുകയും ചെയ്തിരുന്നു.
നിലവില്‍ അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റുമാരില്‍ പലരും ഇത്തരത്തില്‍ പീഢനക്കേസുകളില്‍ പെട്ട സാഹചര്യത്തില്‍ അമേരിക്കക്കാര്‍ക്ക് ഇതൊന്നും വലിയ വിഷയമൊന്നുമല്ല. ഇത്തരമൊരു പീഢനക്കേസ് നിലനില്‍ക്കെത്തന്നെയാണ് അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് രണ്ടാം തവണയും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.
കള്ളുകുടിയനെന്നും വിടുവായനെന്നും അറും വഷളനെന്നുമൊക്കെ ആക്ഷേപമുണ്ടെങ്കിലും ട്രംപിനെ അമേരിക്കന്‍ ജനത എന്നും സ്‌നേഹിക്കുന്നു. അവര്‍ക്ക് കമല ഹാരിസിനെക്കാള്‍ ട്രംപിനെയാണ് വിശ്വാസം. മൂന്ന് ഭാര്യമാരും മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും 10 പേരക്കുട്ടികളുമുള്ള താരമാണ് ഡൊണാള്‍ഡ് ട്രംപ്. അന്തരിച്ച ഇവാന ട്രംപ്, മാര്‍ല മാപ്പിള്‍സ്, മെലാനിയ ട്രംപ് എന്നിവരാണ് ട്രംപിന്റെ ഭാര്യമാര്‍.
മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് എഴുപത്തി മൂന്നാം വയസില്‍ രണ്ടു വര്‍ഷം മുന്‍പാണ് അന്തരിച്ചത്.ചെക്കൊസ്ലൊവാക്യയില്‍ ജനിച്ച ഇവാന 1970കളിലാണ് യുഎസിലേക്ക് കുടിയേറിയത്. 1977ല്‍ ഡോണള്‍ഡ് ട്രംപിനെ വിവാഹം കഴിച്ചു. 1992ല്‍ ഇരുവരും വിവാഹമോചിതരായി. അതിനിടെ അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും ചുമതലയേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ട്രംപ്. ആരൊക്കെയാകും മന്ത്രിമാര്‍ എന്നത് വ്യക്തമല്ല. സ്റ്റേറ്റ് സെക്രട്ടറി, പ്രതിരോധ സെക്രട്ടറി തുടങ്ങിയ പ്രധാന സ്ഥാനങ്ങളിലേക്ക് ആരെയാകും ട്രംപ് നിയോഗിക്കുക എന്ന് കാത്തിരിക്കുകയാണ് ലോകം.
https://www.facebook.com/Malayalivartha