Widgets Magazine
08
Jan / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനം നിയമ ഭേദഗതി നിയമം വരുന്ന നിയമസഭാ സമ്മേളനത്തിൽ... നിയമമാകുന്നതോടെ ക്രൈസ്തവസഭകളുടെ ആവശ്യം സർക്കാർ പൂർണമായി തള്ളി... അടിയറവ് പറയേണ്ടതില്ലെന്നാണ് പിണറായിയുടെ നിലപാട്...


പുറത്ത് വന്ന വീഡിയോയിൽ വളരെ അവശനായ വിശാലിനെയാണ് ആരാധകർ കണ്ടത്...വിറയ്ക്കുകയും നാക്ക് കുഴയുകയും ചെയ്യുന്നുണ്ടായിരുന്നു. മുഖത്ത് നീരും വെച്ചിരുന്നു...


വീണ്ടും ദുരഭിമാനക്കൊല... 22കാരനെയും 19കാരിയെയും വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു...യുവതിയുടെ ബന്ധുക്കളാണ് ക്രൂരമായ കൊലപാതകങ്ങള്‍ക്ക് പിന്നിൽ..


മുഖ്യന്റെ സങ്കല്‍പങ്ങളെ തച്ചുടച്ച് രാജ്ഭവന്‍... സര്‍വ്വകലാശാലകളില്‍ പിടിമുറുക്കാന്‍ പിണറായി സര്‍ക്കാരിന് കഴിയില്ല...സര്‍വ്വകലാശാലകളെ ഇനി രാജ്ഭവന്‍ തന്നെ നിയന്ത്രിക്കും...


ഭൂചലനത്തില്‍ മരണസംഖ്യ ഉയരുന്നു; 7.1 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉൾപ്പെടെ ആറ് ഭൂചലനങ്ങൾ...

ഇസ്രായേലിലെ ഏറ്റവും വലിയ ഊര്‍ജ പ്ലാന്‍റായ ഒറോത്ത് റാബിനിലേയ്ക്ക് മിസൈലുകള്‍ അയച്ച് ഹൂതികൾ...

06 JANUARY 2025 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഭൂചലനത്തില്‍ മരണസംഖ്യ ഉയരുന്നു; 7.1 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉൾപ്പെടെ ആറ് ഭൂചലനങ്ങൾ...

ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ഇന്ത്യ പഴയ ഇന്ത്യയല്ല... കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു; ഇന്ത്യയേയും മോദിയേയും നിസാരമായി കണ്ട ജസ്റ്റിന്‍ ട്രൂഡോയ്ക്ക് വലിയ വില നല്‍കേണ്ടി വന്നു

നേപ്പാളില്‍ വന്‍ ഭൂചലനം... 7.1 തീവ്രത രേഖപ്പെടുത്തി, നേപ്പാള്‍ ടിബറ്റ് അതിര്‍ത്തിയില്‍ രാവിലെ ആറരയോടെയാണു ഭൂചലനം അനുഭവപ്പെട്ടത്

ഒമ്പത് വര്‍ഷം അധികാരത്തിലിരുന്ന ശേഷം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചു...

ഇസ്രായേലിലെ സുപ്രധാന ഊർജ പ്ലാന്‍റുകളിലൊന്ന് ആക്രമിച്ച് ഹൂത്തികൾ. രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജ പ്ലാന്‍റായ ഒറോത്ത് റാബിനിലേക്കാണ് യമൻ സായുധസംഘം മിസൈലുകള്‍ അയച്ചതെന്ന് 'ഹാരെറ്റ്‌സ്' റിപ്പോർട്ട് ചെയ്തു. വടക്കൻ ഇസ്രായേലിലെ ഹൈഫ ജില്ലയിലുള്ള ഹദേറയിലാണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഹൂത്തികൾ ഇസ്രായേലിൽ നടത്തിയ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നായിരുന്നു കഴിഞ്ഞ ദിവസം രാത്രി നടന്നതെന്നാണ് 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്യുന്നത്. ഹൈപ്പർസോണിക്ക് മിസൈലുകളാണ് പ്ലാന്റ് ലക്ഷ്യമാക്കി അയച്ചതെന്ന് ഹൂത്തി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്‌യ സാരീ അറിയിച്ചു. തങ്ങൾ ലക്ഷ്യമിട്ട താവളങ്ങളിൽ മിസൈൽ പതിച്ചെന്നും ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

ഫലസ്തീൻ-2 എന്ന പേരുള്ള ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെല്ലാം മറികടന്ന് മിസൈലുകൾ ലക്ഷ്യസ്ഥാനം കൈവരിച്ചെന്ന് ഹൂത്തി മാധ്യമവിഭാഗം അറിയിച്ചു. തെൽഅവീവിനടുത്ത് യാഫയിലും ഹൂത്തികൾ കഴിഞ്ഞ ദിവസം വ്യോമാക്രമണം നടത്തിയിരുന്നു. ഊർജ കേന്ദ്രത്തിലെ നാശനഷ്ടങ്ങൾ ഉൾപ്പെടെ ആക്രമണത്തിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഗസ്സയിലെ സൈനിക നടപടികൾ അവസാനിപ്പിക്കും വരെ ഇസ്രായേൽ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ തുടരുമെന്ന് യഹ്‌യ സാരീ വ്യക്തമാക്കിയിട്ടുണ്ട്. ഗസ്സയ്ക്കുനേരെയുള്ള ഉപരോധം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശനിയാഴ്ച രാത്രി നടന്ന ഹൂത്തി ആക്രമണശ്രമം തകർത്തെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ്(ഐഡിഎഫ്) അവകാശപ്പെട്ടു. ഇസ്രായേൽ വ്യോമാതിർത്തിയിൽ പ്രവേശിക്കും മുൻപ് തന്നെ വ്യോമപ്രതിരോധ സംവിധാനം മിസൈൽ തകർത്തെന്ന് ഐഡിഎഫ് പറഞ്ഞു.


ഇസ്രായേലും ഹമാസും തമ്മിൽ യുദ്ധം തുടരുന്നതിനിടെ, യെമനിലെ ഹൂതി വിമതരുടെ വിനാശകരമായ മിസൈൽ ആക്രമണങ്ങളുമായി ടെൽ അവീവ് പൊറുതിമുട്ടുകയാണ്. യെമനിൽ നിന്ന് ഹൂത്തികൾ വിക്ഷേപിച്ച ഫലസ്തീൻ-2 മിസൈലുകൾ, ആഗോളതലത്തിൽ അറിയപ്പെടുന്ന അയൺ ഡോം, ആരോ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെ നിന്ന് ഇസ്രായേലിലെ ലക്ഷ്യങ്ങൾ ആക്രമിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ, ഹൂത്തികൾ ഫലസ്തീൻ-2 മിസൈൽ ഉപയോഗിച്ച് ഹൈഫയിലെ ഒരു പവർ പ്ലാൻ്റ് ലക്ഷ്യംവച്ചിരുന്നു. ഇത് ഇസ്രായേൽ പ്രതിരോധ സംവിധാനങ്ങളിലെ പിഴവുകൾ ചൂണ്ടികാട്ടുകയായിരുന്നു. ഇത് ഫലസ്തീൻ-2 മിസൈലിൻ്റെ കഴിവുകളെ അടിവരയിടുന്നു.


ഫലസ്തീൻ-2 ഏകദേശം ഒരു വാർഹെഡ് പേലോഡ് വഹിക്കുന്നതായി റിപ്പോർട്ടുണ്ട്. 500 കി.ഗ്രാം ഭാരവും മാക് 16 എന്ന പരമാവധി വേഗതയിൽ എത്താൻ കഴിയും. ഫലസ്തീൻ-2 മിസൈൽ ഉപയോഗിച്ച് ഡിസംബർ 31: ടെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ മിസൈൽ ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. ഇറാനെ പിന്തുണച്ച് ഹൂതി യോദ്ധാക്കൾ ഇസ്രായേൽ വിരുദ്ധ നിലപാട് സ്വീകരിക്കുകയും രാജ്യത്തെ ശത്രുവായി കണക്കാക്കുകയും ചെയ്യുകയായിരുന്നു. അവർക്ക് ടെൽ അവീവുമായി നേരിട്ട് പ്രാദേശികമോ രാഷ്ട്രീയമോ ആയ വൈരുദ്ധ്യങ്ങളൊന്നും ഇല്ല എന്നത് ശ്രദ്ധേയമാണ്. 2023 ഒക്‌ടോബർ 7 മുതൽ, ചെങ്കടലിൽ ഇസ്രായേൽ താൽപ്പര്യങ്ങൾക്കെതിരെ ഹൂത്തികൾ ആക്രമണം ശക്തമാക്കിയിട്ടുണ്ട്, ഇത് മേഖലയിലെ സംഘർഷം കൂടുതൽ വഷളാക്കി.


അതേസമയം, 2023 ഒക്ടോബർ ഏഴു മുതൽ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയിൽ മരിച്ചവരുടെ എണ്ണം അരലക്ഷത്തോടടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സ മുനമ്പിലെ വിവിധ മേഖലകളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 88 പേരാണു കൊല്ലപ്പെട്ടത്. 208 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഔദ്യോഗിക കണക്ക്. ഇതോടെ ഔദ്യോഗിക മരണസംഖ്യ 45,805 ആയി. 1,09,064 പേരാണു ഗുരുതരമായും അല്ലാതെയും പരിക്കേറ്റവർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൃദയാഘാതം, സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു  (3 hours ago)

നിലമ്പൂരില്‍ കാട്ടാന ആക്രമണത്തിനെതിരെ ജനകീയപ്രക്ഷോഭങ്ങള്‍ നടന്നപ്പോള്‍ അന്‍വറിനെ കണ്ടിട്ടില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്  (3 hours ago)

ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ ശുപാര്‍ശ  (3 hours ago)

കുവൈറ്റിൽ പുതിയ റെസിഡൻസി നിയമം പ്രാബല്യത്തിൽ, പ്രവാസികൾ ഇതെല്ലാം ശ്രദ്ധിച്ചില്ലെങ്കിൽ കനത്ത പിഴ അടയ്ക്കേണ്ടിവരും, മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം  (3 hours ago)

ഹണി റോസ് തെറ്റിദ്ധരിച്ചതായിരിക്കാം: തെറ്റായ ഉദ്ദേശ്യത്തോടെ ഹണി റോസിനോട് പെരുമാറിയിട്ടില്ലെന്ന് ബോബി ചെമ്മണൂര്‍  (3 hours ago)

നന്നായി പേര് പരസ്യമാക്കിയത്. മുഖം മൂടികള്‍ പൊളിഞ്ഞു വീഴണം; ഹണി റോസിന് വന്‍ പിന്തുണ: കമന്റ് ബോക്‌സ് നിറയെ പ്രശംസാപ്രവാഹം  (3 hours ago)

കാഞ്ഞാണിയില്‍ ബസ് മീന്‍ വണ്ടിയിലിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

റിസോട്ടില്‍ എത്തിയത് എല്ലാം മുന്‍കൂട്ടി തീരുമാനിച്ച്; ഇരുവരും റിസോര്‍ട്ടില്‍ ഇടയ്ക്കിടെ എത്തിയിരുന്നെന്നു പൊലീസ്  (4 hours ago)

നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ പൊലീസ് കേസെടുത്തു  (5 hours ago)

തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തുന്നതില്‍ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കി നടി ഹണി റോസ്  (5 hours ago)

ഉമാ തോമസ് എംഎല്‍എ വേഗത്തില്‍ തന്നെ ആരോഗ്യം വീണ്ടെടുക്കും; മന്ത്രി വീണാ ജോര്‍ജ് ആശുപത്രി സന്ദര്‍ശിച്ചു  (5 hours ago)

ഭര്‍ത്താവിനെയും ആറ് കുട്ടികളെയും ഉപേക്ഷിച്ച് യുവതി കൈനോട്ടക്കാരനോടൊപ്പം ഒളിച്ചോടി  (6 hours ago)

ഞാന്‍ അത് ചെയ്യാന്‍ പാടില്ലായിരുന്നു: മാര്‍ക്കോയുടെ ചിത്രീകരണത്തിനിടയില്‍ സംഭവിച്ചതിനെ കുറിച്ച് ഉണ്ണി മുകുന്ദന്‍ പറയുന്നത്  (7 hours ago)

റിജിത്ത് കൊലക്കേസില്‍ പ്രതികളായ ഒന്‍പത് പേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി  (7 hours ago)

13 വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിനെ മരണംവരെ തടവ് ശിക്ഷ വിധിച്ച് കോടതി  (7 hours ago)

Malayali Vartha Recommends