താജിക്കിസ്ഥാനിൽ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി
താജിക്കിസ്ഥാനിൽ ഭൂചലനം. ഞായറാഴ്ചയാണ് താജിക്കിസ്ഥാനിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചത് പ്രകാരം ഞായറാഴ്ചയാണ് താജിക്കിസ്ഥാനിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:26നാണ് ഭൂചലനം ഉണ്ടായതെന്ന് എൻസിഎസ് അറിയിച്ചു.അക്ഷാംശം 37.25 N, രേഖാംശം 72.11 E എന്നിവയിൽ 130 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രേഖപ്പെടുത്തിയത്.
അതേസമയം ഈ ഇടയ്ക്കാണ് മ്യാൻമറിൽ ഭൂചലനമുണ്ടായത് . വെള്ളിയാഴ്‌ച റിക്‌ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി സെന്റർ നാഷണൽ ഫോർ സീസ്മോളജി അറിയിച്ചു.127 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.
ഭൂചലനത്തിൽ ആളപായമോ വലിയ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്‌ച വൈകുന്നേരം ചിലിയിലെ കാലാമയ്ക്ക് സമീപം റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യൂറോപ്യൻ- മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു.
https://www.facebook.com/Malayalivartha