ഇന്ത്യന്‍ ദമ്പതിമാരുടെ ശിക്ഷ : നോര്‍വീജിയന്‍ കോടതിയുടെ വിധി ഇന്ന്
കുട്ടിയെ ശിക്ഷിച്ച കേസില്‍ തടവില്‍ക്കഴിയുന്ന ഇന്ത്യന്‍ ദമ്പതിമാരുടെ ശിക്ഷ നോര്‍വീജിയന്‍ കോടതി ഇന്ന് പ്രഖ്യാപിക്കും. കുട്ടിയെ നിരന്തരം ശരീരികമായി പീഡിപ്പിച്ചെന്നും മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയെന്നുമാണ് ഇവര്‍ക്കെതിരെയുളള കുറ്റം. കുറ്റം ഇവര്‍ നിഷേധിച്ചെങ്കിലും കോടതി ഇവരെ ശിക്ഷിക്കുകയായിരുന്നു. അമ്മയ്ക്ക് 15 മാസവും അച്ഛന് 18 മാസവും തടവാണ് ശിക്ഷ. ആന്ധ്രാ സ്വദേശിയായ സോഫ്റ്റ് വെയര്‍ എഞ്ചീനീയര്‍ ചന്ദ്രശേഖര്വല്ലഭനേനിയും ഭാര്യ അനുപമയുമാണ് നോര്‍വീജിയന്‍ കോടതിയുടെ ശിക്ഷയ്ക്ക് ഇരയായിരിക്കുന്നത്. ഏഴ് വയസുകാരനായ ഇവരുടെ കുട്ടി സ്കൂള്‍ ബസിലും കിടക്കയിലും മൂത്രമൊഴിച്ചതിന് അടിക്കുകയും ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് കേസ്. ദമ്പതിമാരുടെ കുടുംബാംഗങ്ങളും കേസ് ശരിയല്ലെന്നാണ് അവകാശപ്പെടുന്നത്. ആന്ധ്രാ ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നല്‍കിയെങ്കിലും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ല. അതേസമയം സഹായം തേടി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. സഹായം തേടി മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയെയും ചന്ദ്രശേഖറിന്റെ കുടുംബാംഗങ്ങള്‍ സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha