നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 126 പേര്‍ക്ക് ജീവന്‍ നഷ്ടമായി... നിരവധി പേര്‍ക്ക് പരുക്ക്
നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 126 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 188 പേര്‍ക്ക് പരിക്കേറ്റു. ആയിരത്തിലേറെ വീടുകള്‍ തകര്‍ന്നു.
കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയായ സിഗാസെ പ്രദേശത്ത് ഇന്നലെ പുലര്‍ച്ചെ 6.35നാണ് ആദ്യ ഭൂകമ്പമുണ്ടായത്.
ഏഴിന് 4.7, 7:07ന് 4.9 തീവ്രതയിലും തുടര്‍ചലനങ്ങളുണ്ടായി.നേപ്പാള്‍- ടിബറ്റ് അതിര്‍ത്തിയില്‍ ലൊബുചെയില്‍ നിന്നു 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ് പ്രഭവകേന്ദ്രം.
ടിബറ്റന്‍ ബുദ്ധമതത്തിലെ പ്രധാനിയായ പഞ്ചന്‍ ലാമയുടെ ആസ്ഥാന കേന്ദ്രമാണ് സിഗാസെ. ഈ പ്രദേശത്ത് 27 ഗ്രാമങ്ങളുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിരവധിപ്പേരെ മാറ്റിപ്പാര്‍പ്പിച്ചു. നേപ്പാളില്‍ 2005ലുണ്ടായ ഭൂകമ്പത്തില്‍ 10,000ത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.
2015ല്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 9,000ത്തോളം പേരാണ് മരിച്ചത്.ഉത്തരേന്ത്യയിലും പ്രകമ്പനംബീഹാര്‍, അസാം, ബംഗാള്‍ തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി.
"
https://www.facebook.com/Malayalivartha