ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ് ചൈനയിലേക്ക്...
ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ് ചൈനയിലേക്ക് . സമുദ്ര ഗവേഷണ കപ്പലുകള്‍ക്ക് അനുമതി നല്‍കാനായി ചൈന ശ്രീലങ്കയോട് ആവശ്യപ്പെടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സന്ദര്‍ശനം.
ശ്രീലങ്കന്‍ മേഖല ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒന്നിനും വിട്ടുകൊടുക്കില്ലെന്ന് മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ദിസനായകെ ഉറപ്പ് നല്‍കിയിട്ടുണ്ടായിരുന്നു.
ജനുവരി 14 മുതല്‍ 17 വരെയാണ് ദിസനായകെയുടെ ചൈനാ സന്ദര്‍ശനം. വിദേശകാര്യ, ടൂറിസം മന്ത്രി വിജിത ഹെറാത്ത്, ഗതാഗത, വ്യോമയാന മന്ത്രി ബിമല്‍ രത്നായകെ എന്നിവരും പ്രസിഡന്റിനെ അനുഗമിക്കും.
ശ്രീലങ്കയുടെ മണ്ണ് ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശ്രീലങ്കയിലേക്ക് ദിസനായകെ ക്ഷണിക്കുകയും ചെയ്തു.
ശ്രീലങ്കയിലെ തമിഴരുടെ ഉന്നമനത്തിന് പുതിയ സര്‍ക്കാരും എല്ലാ നടപടിയും എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നരേന്ദ്ര മോദി കൂടിക്കാഴ്ചയില്‍ പറഞ്ഞു. മത്സ്യതൊഴിലാളികളുടെ കാര്യത്തില്‍ മാനുഷിക പരിഗണന ഉണ്ടാകണമെന്നും നരേന്ദ്ര മോദി ശ്രീലങ്കന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പു വച്ചു. ശ്രീലങ്കയിലേക്ക് പുതിയ ഫെറി സര്‍വ്വീസ് തുടങ്ങാനും ധാരണയായി.
"
https://www.facebook.com/Malayalivartha