വിഷപ്പുക ശ്വസിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം...
വിഷപ്പുക ശ്വസിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം. കടല വേവിക്കാന്‍ വച്ചശേഷം സ്റ്റൗ ഓഫ് ചെയ്യാന്‍ മറന്ന് ഉറങ്ങിപ്പോയ യുവാക്കള്‍ക്കാണ് വിഷപ്പുക ശ്വസിച്ച് ദാരുണാന്ത്യം സംഭവിച്ചത്. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ബസായ് ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഉപേന്ദ്ര (22), ശിവസം (23) എന്നിവരാണ് മരിച്ചത്. ബസായിയില്‍ കുല്‍ച, ഛോലെ ബട്ടൂര തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കട നടത്തുകയായിരുന്നു ഇരുവരും.
പിറ്റേന്ന് ഛോലെ ബട്ടൂര തയാറാക്കുന്നതിനുള്ള കടല വേവിക്കാന്‍ വച്ചശേഷം അടുപ്പണയ്ക്കാതെ ഇരുവരും ഉറങ്ങുകയായിരുന്നു. തുടര്‍ന്ന് കടല കരിഞ്ഞ പുക മുറിയാകെ പടര്‍ന്നു. വീടിന്റെ വാതില്‍ അടച്ചിരുന്നതിനാല്‍ മുറിയില്‍ ഓക്‌സിജന്‍ കുറയുകയും പുക നിറഞ്ഞ് വ്യാപിച്ച കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിക്കുകയും ചെയ്തതാണ് മരണകാരണമെന്ന് നോയിഡ സെന്‍ട്രല്‍ സോണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ രാജിവ് ഗുപ്ത പറഞ്ഞു. വീട്ടില്‍നിന്ന് പുക ഉയരുന്നതു കണ്ട നാട്ടുകാര്‍ വാതില്‍ തകര്‍ത്ത് ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha