മോ ഇബ്രാഹിം അവാര്‍ഡിന് ഇത്തവണയും അര്‍ഹരായവരെ കണ്ടെത്താന്‍ സാധിച്ചില്ല
മോ ഇബ്രാഹിം അവാര്‍ഡിന് ഇത്തവണയും ആളെ കിട്ടിയില്ല. മികച്ച ഭരണം നടത്തുന്ന ആഫ്രിക്കന്‍ ഭരണാധികാരിക്ക് നല്‍കുന്ന അവാര്‍ഡാണ് മോ ഇബ്രാഹിം അവാര്‍ഡ്. അവാര്‍ഡിന് പരിഗണിക്കാന്‍ പറ്റിയ നേതാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അവാര്‍ഡ് കമ്മിറ്റി വ്യക്തമാക്കി. അഞ്ച് മില്യണ്‍ ഡോളറിന്റേതാണ് അവാര്‍ഡ്.
2007 മുതലാണ് അവാര്‍ഡ് വിതരണം ചെയ്യാന്‍ തുടങ്ങിയത്. ഇതുവരെ മൂന്ന് പേര്‍ക്ക് മാത്രമാണ് അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. സുഡാന്‍ സ്വദേശിയും ടെലികമ്യൂണിക്കേഷന്‍ വ്യവസായിയും ആയ ഇബ്രാഹിമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
കേപ്പ് വേര്‍ദയുടെ പ്രസിഡന്റും പ്രധാനമന്ത്രിയുമായിരുന്ന പെഡ്രോ പൈറസ്, ബോറ്റ്‌സ്വനയുടെ പ്രസിഡന്റായിരുന്ന ഫെസ്റ്റസ് മോഗെ, മൊസാബിക് പ്രസിഡന്റ് ജാക്വിം കിസാനോ എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha