സമാധാന കരാര്‍ കാറ്റില്‍ പറത്തി ഇസ്രായേല്‍ വീണ്ടും യുദ്ധഭൂമിയില്‍...ബന്ദിയെ പാര്‍പ്പിച്ച കേന്ദ്രത്തിന് നേരെ ഇസ്രയേല്‍ ഇന്നു രാവിലെ ആക്രമണം നടത്തി ഹമാസിനെ വിറപ്പിച്ചു...
സമാധാന കരാര്‍ കാറ്റില്‍ പറത്തി ഇസ്രായേല്‍ വീണ്ടും യുദ്ധഭൂമിയില്‍. ബന്ദിയെ പാര്‍പ്പിച്ച കേന്ദ്രത്തിന് നേരെ ഇസ്രയേല്‍ ഇന്നു രാവിലെ ആക്രമണം നടത്തി ഹമാസിനെ വിറപ്പിച്ചു. എങ്ങനെയും യുദ്ധം തീര്‍ന്നുകിട്ടാന്‍ ആഗ്രഹിക്കുന്ന പലസ്തീനികള്‍ക്ക് ഉടനെയൊന്നും സമാധാനം കൊടുക്കാന്‍ ഇസ്രായേല്‍ ആഗ്രഹിക്കുന്നില്ല. ഞായറാഴ്ച സമാധാന കരാര്‍ നടപ്പില്‍ വരാനിരിക്കെ കഴിഞ്ഞ മൂന്നു ദിവസത്തിനുല്‍ 85 പാലസ്തീനികളെ ഇസ്രായേല്‍ വകവരുത്തുകയും ചെയ്തു. ഗാസ സിറ്റിയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 45 പേരാണ് കൊല്ലപ്പെട്ടത്.
വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചു മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു ഇസ്രായേലിന്റെ ശക്തമായ ആക്രമണം. നിരവധി പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ ഹമാസ് മോചിപ്പിക്കാനിരുന്ന ബന്ദികളിലൊരാളെ പാര്‍പ്പിച്ചിരുന്ന കേന്ദ്രത്തിന് നേരെ ഇന്നു രാവിലെ ഇസ്രായേലിന്റെ ആക്രമണമുണ്ടായെന്നാണ് ഹമാസ് ആരോപിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ സ്ഥരീകരണം പുറത്തുവന്നിട്ടില്ല. എന്നാല്‍ പാലസ്തീനു നേരെയുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഇസ്രായേലി ജനതയില്‍ ഒരു വിഭാഗം കടുത്ത അമര്‍ഷത്തിലാണ്. ഹമാസിനെ പൂര്‍ണമായി ഇല്ലാതാക്കാതെ യുദ്ധം അവസാനിപ്പിക്കുന്നത് സ്വന്തം ജനതയോടുള്ള അവഹേളനമായിരിക്കുമെന്നാണ് തീവ്ര ഇസ്രായേലികളുടെ നിലപാട്.
എന്നാല്‍ ഇസ്രയേല്‍ സര്‍ക്കാര്‍ മുന്നോട്ടു വച്ച കരാറിലെ നിബന്ധനകളില്‍നിന്നു ഹമാസ് പിന്നോട്ടു പോയതായി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഇന്നലെ ആരോപിച്ചിരിക്കെ യുദ്ധം തുടരാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. ഗാസയില്‍ കഴിഞ്ഞ 15 മാസമായി നടന്ന വിനാശകരമായ യുദ്ധത്തിന് വിരാമമിടുന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണു നെതന്യാഹുവിന്റെ പ്രസ്താവനകള്‍ പുറത്തുവരുന്നത്.ഒന്നേകാല്‍ വര്‍ഷത്തെ സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഹമാസുമായി വെടിനിര്‍ത്തല്‍ കരാറിലെത്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപനം ഇറക്കിയ ദിവസവും ഹമാസിനു നേരേ ഇസ്രായേല്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടിരുന്നു.
ഇന്ന് സുരക്ഷാ കാബിനറ്റ് വിളിച്ചുചേര്‍ത്ത് കരാറിന് അംഗീകാരം നല്‍കുമെന്നും നെതന്യാഹു അറിയിച്ചിരുന്നു. എന്നാല്‍ മന്ത്രിസഭയിലെ ഒരു വിഭാഗത്തിന് സമാധാന കരാറിനോടു യോജിപ്പില്ല. അമേരിക്ക, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കിയെങ്കിലും കരാറില്‍ നിന്ന് ഇസ്രായേല്‍ പിന്‍മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.ഇസ്രയേലും ഹമാസും കരാറിലെത്തിയതോടെ ഗാസയിലെ യുദ്ധം അവസാനിക്കുന്നതിനും ബന്ദിമോചനത്തിനും അത് വഴിതുറക്കുമെന്നാണ് നിലവില്‍ പ്രതീക്ഷിക്കുന്നത്.
കരാറനുസരിച്ച് ആദ്യ ഘട്ടത്തില്‍ 33 ബന്ദികളെയാണ് ഹമാസ് വിട്ടയക്കുക. പകരമായി ഇസ്രയേല്‍ ജയിലിലുള്ള ആയിരത്തിലേറെ പലസ്തീന്‍ തടവുകാരെ മോചിപ്പിക്കും. വെടിനിര്‍ത്തലിന്റെ ആറാഴ്ചക്കുള്ളില്‍ തന്നെ പലസ്തീനികള്‍ക്ക് വടക്കന്‍ ഗാസയിലേക്ക് മടങ്ങാനുള്ള അനുവാദവും കരാറിന്റെ ഭാഗമാണ്. മധ്യസ്ഥരായ ഖത്തറിന്റെയും ഈജിപ്തിന്റെയും മേല്‍നോട്ടത്തിലാവും അഭയാര്‍ഥികളായ പലസ്തീനികളുടെ വീടുകളിലേക്കുള്ള മടക്കം.ബുധനാഴ്ച രാത്രിയാണ് ഖത്തര്‍ പ്രധാനമന്ത്രി ഗാസ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചത്. ഹമാസ് അപ്പോള്‍തന്നെ കരാര്‍ അംഗീകരിച്ചിരുന്നെങ്കിലും ക്യാബിനറ്റ് യോഗത്തിന് ശേഷം മാത്രമേ നിലപാട് വ്യക്തമാക്കൂ എന്നാണ് ഇസ്രായേല്‍ അറിയിച്ചിരുന്നത്.
അതിനിടെയാണ് കരാര്‍ വ്യവസ്ഥകളില്‍നിന്ന് ഹമാസ് പിന്നോട്ട് പോയി എന്ന ആരോപണവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.യുദ്ധ ക്യാബിനറ്റ് അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാവിയില്‍ ആശങ്കയുണ്ട്.
വെടിനിര്‍ത്തല്‍ സംബന്ധിച്ച് അമേരിക്കയുടെ നിലപാടും നിര്‍ണായകമാണ്. ജനുവരി 20ന് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പുതിയ പ്രസിഡന്റായി അധികാരമേല്‍ക്കാന്‍ പോവുകയാണ്.
അതിന് മുമ്പ് യുദ്ധം അവസാനിപ്പിക്കുക എന്നത് ഭരണരംഗത്ത് ട്രംപിന് പ്രധാനമാണ്. അതുകൊണ്ട് തന്നെ വെടിനിര്‍ത്തലിന് യുഎസ് ഇസ്രായേലിന് മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തുന്നുണ്ട്. യുദ്ധം അവസാനിക്കാത്ത സാഹചര്യത്തില്‍ അമേരിക്ക തുടര്‍ന്നു ഇസ്രായേലിന് സഹായങ്ങള്‍ നല്‍കേണ്ടിവരും. വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് ശേഷവും ഗാസയില്‍ രൂക്ഷമായ ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നത്. 2023 ഒക്ടോബര്‍ ഏഴിന് രാവിലെ തുടങ്ങിയ ഇസ്രായേല്‍ ആക്രമണത്തില്‍ ഇതോടകം 46,707 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഒരു ലക്ഷത്തി പതിനായിരം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha