റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെടുകയും 16 പേരെ കാണാതാവുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം
റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെടുകയും 16 പേരെ കാണാതാവുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. മരിച്ച ഇന്ത്യക്കാര്‍ റഷ്യയുടെ ഭാഗത്ത് നിന്ന് പോരാടുന്നവരാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഇതില്‍ ഒരാള്‍ തൃശൂര്‍ സ്വദേശിയുമാണ്.
'ഇന്നത്തെ കണക്കനുസരിച്ച്, 126 കേസുകള്‍ (റഷ്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍) ഉണ്ട്. ഈ 126 കേസുകളില്‍ 96 പേര്‍ ഇന്ത്യയിലേക്ക് മടങ്ങി. റഷ്യന്‍ സായുധസേനയില്‍ നിന്ന് പിന്‍വാങ്ങിയിട്ടുണ്ട്. റഷ്യന്‍ സൈന്യത്തില്‍ നിലവില്‍ 18 ഇന്ത്യന്‍ പൗരന്മാര്‍ അവശേഷിക്കുന്നുണ്ട്, അവരില്‍ 16 പേര്‍ എവിടെയാണെന്ന് അറിയില്ല. MEA വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'റഷ്യന്‍ അധികൃതര്‍ അവരെ കാണാതായതായി അറിയിച്ചിട്ടുണ്ട്. അവശേഷിക്കുന്നവരെ നേരത്തെ മോചിപ്പിക്കാനും തിരിച്ചയക്കാനും ഞങ്ങള്‍ ശ്രമിക്കുന്നു. റഷ്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച 12 ഇന്ത്യന്‍ പൗരന്മാര്‍ മരിച്ചു.' രണ്‍ധീര്‍ ജയ്സ്വാള്‍ കൂട്ടിച്ചേര്‍ത്തു.
ഉക്രെയ്നുമായുള്ള റഷ്യയുടെ പോരാട്ടത്തിനിടെ റഷ്യന്‍ സൈന്യം റിക്രൂട്ട് ചെയ്ത തൃശൂര്‍ സ്വദേശി ബിനില്‍ ബാബു മരിച്ചതിനും മറ്റൊരാള്‍ക്ക് പരിക്കേറ്റതിനും പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
ഉക്രെയ്ന്‍ സംഘര്‍ഷത്തിനിടെ മലയാളിയായ ബിനില്‍ ബാബു കൊല്ലപ്പെട്ടു, അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യന്‍ എംബസി റഷ്യന്‍ അധികൃതരുമായി ബന്ധപ്പെട്ടുവരികയാണ്. ഒരാഴ്ച മുമ്പാണ് ബിനില്‍ബാബു കൊല്ലപ്പെട്ടത്. ബിനിലിനൊപ്പം റഷ്യയിലേക്ക് പോയ വടക്കാഞ്ചേരി സ്വദേശിയും ബന്ധുവുമായ ജെയിന്‍ കുരിയനും വെടിയേറ്റിരുന്നു. ചികിത്സ പൂര്‍ത്തിയായാല്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
ചൊവ്വാഴ്ച, മോസ്‌കോയിലെ എംബസി രണ്ട് ഇന്ത്യക്കാരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും എംഇഎ അറിയിച്ചു.
https://www.facebook.com/Malayalivartha