ഇനി മണിക്കൂറുകൾ മാത്രം... ജനുവരി 19 (നാളെ) മുതൽ കരാർ പ്രാബല്യത്തിൽ വരും...33 മന്ത്രിമാരില്‍ 24 പേര്‍ വെടിനിര്‍ത്തല്‍ കരാറിനെ അനുകൂലിച്ചു...എട്ട് പേര്‍ മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്...
ഇനി മണിക്കൂറുകൾ മാത്രമാണ് ഗാസയിൽ വെടി നിർത്തൽ കരാർ പ്രാപല്യത്തിൽ വരാനുള്ളത് . കുറേകാലമായി പശ്ചിമേഷ്യയിൽ സമാധാനം പുലരാനായി കാത്തിരിക്കുകയായിരുന്നു ലോകം . ഒരുവർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന യുദ്ധത്തിന് അന്ത്യംകുറിച്ചുള്ള വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി ഇസ്രായേൽ സർക്കാർ. ജനുവരി 19 (നാളെ) മുതൽ കരാർ പ്രാബല്യത്തിൽ വരും. ഹമാസിൽ നിന്നും ബന്ധികളെയും തടവുകാരെയും മോചിപ്പിക്കാൻ മൂന്ന് ഘട്ടങ്ങളായി നടപ്പിലാക്കാനുദ്ദേശിക്കുന്ന കരാറിനാണ് ഇസ്രായേൽ മന്ത്രിസഭ അംഗീകാരം നൽകിയത്.
കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ ഉന്നതതല സുരക്ഷാസമിതി അംഗീകാരം നല്‍കുമ്പോള്‍ ഒരു കടമ്പ കൂടി ബാക്കിയുണ്ടായിരുന്നത് സമ്പൂര്‍ണ മന്ത്രിസഭാ യോഗം ഇക്കാര്യം അംഗീകരിക്കുമോ എന്നതായിരുന്നു. ആ പ്രതിസന്ധിയും ഇപ്പോള്‍ മാറിയിരിക്കുകയാണ്. സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തില്‍ ആകെയുള്ള 33 മന്ത്രിമാരില്‍ 24 പേര്‍ വെടിനിര്‍ത്തല്‍ കരാറിനെ അനുകൂലിച്ചു. എട്ട് പേര്‍ മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്.മന്ത്രിസഭാ യോഗത്തിന് ശേഷം ഇസ്രയേല്‍ സര്‍ക്കാര്‍ തന്നെ ഇക്കാര്യം വിശദീകരിച്ച്് കൊണ്ട് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു.
ഇന്ന് പുലര്‍ച്ചെയോടെയാണ് മന്ത്രിസഭാ തീരുമാനം ഇസ്രയേല്‍ പുറത്തു വിട്ടത്. വെടിനിര്‍ത്തല്‍ കരാര്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. മൂന്ന് ബന്ദികളെ ആദ്യഘട്ടമായി നാളെ തന്നെ വിട്ടയയക്കും. മന്ത്രിസഭാതീരുമാനത്തോട്് വിയോജിപ്പുള്ളവര്‍ക്ക് കോടതിയെ വേണമെങ്കില്‍ സമീപിക്കാം. ഹമാസ് കരാര്‍ ലംഘിച്ചാല്‍ ഇസ്രയേല്‍ യുദ്ധത്തിലേക്ക് മടങ്ങുമെന്നും അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്നും അതില്‍ തനിക്ക് ഉറപ്പുലഭിച്ചതായും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുസുരക്ഷാ കാബിനറ്റിനെ അറിയിച്ചു.
https://www.facebook.com/Malayalivartha