യു.എസിന്റെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് നാളെ ചുമതലയേല്‍ക്കും....
യു.എസിന്റെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് നാളെ ചുമതലയേല്‍ക്കും.... അമേരിക്കയുടെ പ്രതാപം തിരിച്ചുപിടിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് അധികാരമേല്‍ക്കുക.
ഇന്ത്യന്‍ സമയം രാത്രി 10.30ന് (ഈസ്റ്റേണ്‍ സമയം ഉച്ചയ്ക്ക് 12) ചടങ്ങുകള്‍ ആരംഭിക്കും. 50-ാം വൈസ് പ്രസിഡന്റായി ജെ.ഡി.വാന്‍സും അധികാരമേല്‍ക്കുന്നതാണ്.
വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ അടക്കം ലോകനേതാക്കള്‍ സംബന്ധിക്കുകയും ചെയ്യും. അതിശൈത്യം കാരണം പരേഡ് ഒഴികെയുള്ള ചില ചടങ്ങുകള്‍ അമേരിക്കന്‍ കോണ്‍ഗ്രസ് ചേരുന്ന കാപ്പിറ്റോളിന്റെ ഉള്ളിലേക്ക് മാറ്റിയേക്കാനാണ് സാധ്യത.
യുക്രെയിന്‍ യുദ്ധം നിര്‍ത്തുന്നതടക്കം വമ്പന്‍ വാഗ്ദ്ധാനങ്ങളാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ജന്മാവകാശ പൗരത്വം നിര്‍ത്തുന്നതു മുതല്‍ എച്ച്- 1 ബി വിസയിലെ പരിഷ്‌കരണം അടക്കം കുടിയേറ്റ നിയന്ത്രണത്തിനുള്ള പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്.
"
https://www.facebook.com/Malayalivartha