ബന്ദികളെ ഇസ്രായേലിന് കൈമാറുന്നതിനിടെ, ഹമാസ് അവരുടെ പക്കൽ ഏൽപ്പിച്ച ‘ഗിഫ്റ്റ് ബാഗ്’ എന്ന് വിശേഷിപ്പിക്കുന്ന, കവറാണ് ഇപ്പോൾ ചർച്ചയാകുന്നത്...അതിൽ ഞെട്ടിക്കുന്ന ചില ചിത്രങ്ങളും..
471 ദിവസങ്ങൾക്ക് ശേഷം അവർ സ്വന്തം മണ്ണിലേക്ക് മടങ്ങിയെത്തി. മൂന്ന് അമ്മമാരുടെ കാത്തിരിപ്പിന് വിരാമമായി. മടങ്ങിയെത്തിയ പ്രിയപ്പെട്ട മക്കളെ ആ അമ്മമാർ ചേർത്തുപിടിച്ചു. റോമി ഗോനെൻ, ഡോറൺ സ്റ്റെയിൻബ്രെച്ചർ, എമിലി ദമാരി എന്നിവരായാണ് ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഹമാസ് വിട്ടയച്ചത്. 15 മാസത്തിന് ശേഷം ഹമാസിന്റെ കൈകളിൽ നിന്ന് രക്ഷപ്പെട്ട് എത്തിയ മൂന്ന് ഇസ്രായേലികൾക്ക് പുതുജീവിതമാണ് നൽകിയത്.
ഗാസയിലെ സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ കരാർ പ്രബാല്യത്തിൽ വന്നതോടെയാണ് ബന്ദികളാക്കിയ മൂന്ന് യുവതികളെ ഞായറാഴ്ചയാണ് ഹമാസ് മോചിപ്പിച്ചത്. ബന്ദികളെ ഇസ്രായേലിന് കൈമാറുന്നതിനിടെ ഹമാസ് അവരുടെ പക്കൽ ഏൽപ്പിച്ച ‘ഗിഫ്റ്റ് ബാഗ്’ എന്ന് വിശേഷിപ്പിക്കുന്ന കവറാണ് ഇപ്പോൾ ചർച്ചയാകുന്നത്.15 മാസത്തെ തടവിന്റെ സ്മരണയ്‌ക്കായാണ് ഹമാസ് ‘ഗിഫ്റ്റ് ബാഗ്’ നൽകിയത്. തടവിലുള്ള സമയത്തെ ഫോട്ടോകളും ഗാസ നഗരത്തിന്റെ ഫോട്ടോയും ഒരു സർട്ടിഫിക്കറ്റുമാണ് ഗിഫ്റ്റ് ബാഗിൽ ഉണ്ടായിരുന്നത്.
അത് സൂക്ഷിച്ച് കൈകാര്യം ചെയ്യുകയാണ് ഇസ്രായേൽ . ക്രൂരതകളുടെ ദിനങ്ങളെ ഓർമ്മിച്ചെടുക്കാൻ ഹമാസ് ഭീകരർ നൽകിയ ‘വലിയ സമ്മാനം’! മറക്കാൻ ശ്രമിക്കുന്ന ദിനങ്ങൾ ഓർത്തെടുക്കാനാണ് സമ്മാന കവർ നൽകിയത്. അവ സ്വീകരിക്കാതെ യുവതികൾക്ക് തിരികെ വരാൻ കഴിയില്ലെന്ന തിരിച്ചറിഞ്ഞതോടെയാണ് മൂവരും പേപ്പർ ബാഗ് വാങ്ങിയത്. ഇതിന്റെ ദൃശ്യങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ഹമാസിന്റെ നീച പ്രവൃത്തിയെ ക്രൂരതയുടെ പുതിയ നിർവചനമെന്നാണ് സമൂഹമാദ്ധ്യമങ്ങൾ പ്രത്യക്ഷപ്പെടുന്ന കമൻ്റ്. ഹമാസ് ഭീകരർ മാനസികരോഗികളാണെന്നും പലരും അഭിപ്രായപ്പെട്ടു. എന്നാൽ ഹമാസ് അനുകൂലികൾ ഇതിൽ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു
https://www.facebook.com/Malayalivartha