മാന്‍ ബുക്കര്‍ പുരസ്‌കാരം ന്യൂസിലാന്‍ഡ് എഴുത്തുകാരി എലനോര്‍ കാറ്റന്
ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം ന്യൂസിലാന്‍ഡ് എഴുത്തുകാരി എലനോര്‍ കാറ്റന്. ദ ലുമിനറിസ് എന്ന നോവലിനാണ് കാറ്റന് പുരസ്‌കാരം ലഭിച്ചത്. മാന്‍ ബുക്കര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയാണ് 28 കാരിയായ കാറ്റന്‍.കൂടാതെ പുരസ്‌കാരം നേടുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ നോവല്‍ കൂടിയാണ് കാറ്റന്റെ ദ ലുമിനറിസ്. 852 പേജുകളാണ് നോവലിലുള്ളത്.
പത്തൊന്‍പതാം നൂറ്റാണ്ടിലെ സ്വര്‍ണ പാടങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതിയ ചരിത്ര നോവലാണ് ദി ലുമീനറീസ്. ലണ്ടനിലെ ഗില്‍ഡ് ഹാളില്‍ നടന്ന ചടങ്ങിലാണ് ബുക്കര്‍ പ്രൈസ് പ്രഖ്യാപിച്ചത്. ഓരോ തവണ വായിക്കുമ്പോഴും വ്യത്യസ്‌തമായ വായനാ അനുഭവം സമ്മാനിക്കുന്ന നോവലാണ് കാറ്റന്റെ ലുമിനറിസ് എന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. 50,000 പൗണ്ടാണ് അവാര്‍ഡ് തുക.
45 വര്‍ഷമായി കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ഇംഗ്ലീഷ് നോവല്‍ എഴുത്തുകാര്‍ക്കു മാത്രം നല്‍കിവരുന്ന ഈ പുരസ്‌ക്കാരത്തിന് അടുത്ത വര്‍ഷം മുതല്‍ കോമണ്‍വെല്‍ത്ത് പരിഗണനയില്ലാതെ ഇംഗ്ലീഷില്‍ നോവല്‍ എഴുതുന്ന ആരേയും പരിഗണിക്കുമെന്ന് ബുക്കര്‍ പ്രൈസ് കമ്മിറ്റി അറിയിച്ചു
https://www.facebook.com/Malayalivartha