വമ്പൻ റിസോർട്ടിന് തീപിടിച്ച് 66-പേർക്ക് ദാരുണാന്ത്യം...33 പേർക്ക് ഗുരുതരമായി പരിക്കേറ്റു... ഇവർ മരണ ഭയത്തിൽ 12 നിലയുള്ള കെട്ടിടത്തിൽ നിന്ന് ചാടിയെന്നാണ് സൂചന...
വടക്കുപടിഞ്ഞാറൻ തുർക്കിയിൽ വമ്പൻ റിസോർട്ടിന് തീപിടിച്ച് 66-പേർക്ക് ദാരുണാന്ത്യം. 33 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ മരണ ഭയത്തിൽ 12 നിലയുള്ള കെട്ടിടത്തിൽ നിന്ന് ചാടിയെന്നാണ് സൂചന. ചൊവ്വാഴ്ച 3.30നായിരുന്നു അപകടം. ബൊലു പ്രവശ്യയിലെ ഗ്രാന്റ് കർത്താൽ കയ റിസോർട്ടിലാണ് തീപിടിത്തമുണ്ടായത്. രണ്ടുപേർ കെട്ടിടത്തിൽ നിന്ന് ചാടിയതിന് പിന്നാലെയാണ് മരിച്ചത്. ചിലർ കിടക്കയിലെ ബെഡ്ഷീറ്റും ബ്ലാങ്കറ്റുകളും ഉപയോഗിച്ച് കെട്ടിടത്തിൽ നിന്ന് തൂങ്ങിയിറങ്ങാനും ശ്രമിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.വളരെ പെട്ടന്നുതന്നെ തീ മറ്റ് നിലകളിലേക്കും പടര്‍ന്നു. ഫയര്‍ ഡിറ്റക്ക്ഷന്‍ സംവിധാനം പരാജയപ്പെട്ടതാണ് തീ വ്യാപിക്കുന്നതിനിടയാക്കിയത്.
കര്‍ത്താല്‍കായയിലെ സ്‌കി റിസോര്‍ട്ടിലാണ് തീപ്പിടിത്തമുണ്ടായ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലാണ് വിനോദസഞ്ചാരികളുടെ പ്രധാനതാമസസ്ഥലമായ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്.234 അതിഥികളാണ് ഹോട്ടലിലുണ്ടായിരുന്നത്. റിസോർട്ട് മുഴുവൻ പുക നിറഞ്ഞതോടെ ആൾക്കാർക്ക് പുറത്ത് കടക്കാനുള്ള വഴി കണ്ടെത്താനായില്ല. തുർക്കി സർക്കാർ ദുരന്തത്തിൽ ആറ് പ്രോസിക്യൂട്ടർമാരെ അന്വേഷണത്തിന് നിയമിച്ചു. ഹോട്ടലിലെ തടിയിലെ നിർമാണങ്ങളാണ് തീപടരുന്നതിന്റെ വേഗത കൂട്ടിയതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 161 മുറികളാണ് റിസോർട്ടിലുണ്ടായിരുന്നത്.
തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ആറ് പ്രോസിക്യൂട്ടർമാരെ നിയമിച്ചു. ഷാലെ ശൈലിൽ നിർമിച്ച ഹോട്ടലിന്റെ പുറംഭാഗത്തുള്ള മരപ്പലക തീ പടരുന്നതിന് കാരണമായതായി എൻടിവി ടെലിവിഷൻ റിപ്പോർട്ടുചെയ്തു.കൊറോഗ്ലു പർവതനിരയിലെ പ്രശസ്തമായ സ്കി റിസോർട്ടാണ് കർത്താൽകയ. ഇസ്താംബുള്ളിൽ നിന്ന് 300 കിലോമീറ്റർ കിഴക്കാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. 38 ഫയർ ട്രക്കുകളും 28 ആംബുലൻസുകളുമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. സമീത്തെ മറ്റ് റിസോർട്ടുകളിൽ നിന്നും ആൾക്കാരെ ഒഴിപ്പിച്ചു.തീ വ്യാപിച്ച ഹോട്ടലിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
റിസോര്‍ട്ടിന്റെ മുകള്‍ നിലകളും മേല്‍ക്കൂരയും കത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ശക്തമായ കാറ്റ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയെന്നാണ് വിവരം. അപകടവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ആറംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
.ഹോട്ടൽ പുക നിറഞ്ഞതിനാൽ ഫയർ എസ്കേപ്പ് കണ്ടെത്തുന്നത് ആളുകൾക്ക് ബുദ്ധിമുട്ടായെന്നും റിപ്പോർട്ടുകൾ ഉണ്ട് . 161 മുറികളുള്ള ഹോട്ടൽ ഒരു പാറയുടെ വശത്താണ്, തീ അണയ്ക്കാനുള്ള ശ്രമങ്ങളെ ഇത് തടസ്സപ്പെടുത്തുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്‌കൂൾ അവധി ആയതിനാൽ മേഖലയിലെ ഹോട്ടലുകളിൽ നല്ലി തിരക്ക് ഉണ്ടായിരുന്നു. മുൻകരുതലിന്റെ ഭാഗമായി റിസോർട്ടിലെ മറ്റ് ഹോട്ടലുകൾ ഒഴിപ്പിക്കുകയും അതിഥികളെ ബൊലുവിന് ചുറ്റുമുള്ള ഹോട്ടലുകളിൽ താമസിപ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha