Widgets Magazine
27
Jan / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആളെക്കൊല്ലി കടുവയെ ചത്ത നിലയില്‍ കണ്ടെത്തി.... പിലാക്കാവ് ഭാഗത്താണ് ചത്ത നിലയില്‍ കണ്ടെത്തിയത്


തെരച്ചില്‍ ഊര്‍ജ്ജിതമാക്കി... പഞ്ചാരക്കൊല്ലിയില്‍ രാധയുടെ ജീവനെടുത്ത നരഭോജി കടുവയെ കണ്ടെത്താനുള്ള പരിശ്രമം ഇന്നും തുടരും... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു, 48 മണിക്കൂര്‍ കര്‍ഫ്യൂ


സങ്കടക്കാഴ്ചയായി... പയ്യോളി തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്ത്രീകളടക്കം നാല് പേര്‍ തിരയില്‍പ്പെട്ട് മരിച്ചു....


ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യത; വിവിധ ജില്ലകളിൽ 30ന് കനത്ത മഴ മുന്നറിയിപ്പ്: മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.


തൊട്ടടുത്ത വീട്ടിലെ സിസിടിവിയിൽ കനാലില്‍ മൂന്നു പേർ കുളിക്കാനിറങ്ങുന്ന ദൃശ്യങ്ങൾ; രണ്ടുപേർ ഒഴുക്കില്‍പ്പെട്ടത് കണ്ട് ഭയന്ന് മൂന്നാമന്‍ ഓടി... വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

ചുറ്റോടു ചുറ്റും ഹമാസ്...നാല് വനിതാ സൈനികർ കൂടി പുറത്തേക്ക്...എല്ലാവരുടെയും കൈയില്‍ ബാഗുകളും കാണാമായിരുന്നു...ഒരു പോഡിയത്തില്‍ നിന്ന് കൈവീശി കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്...

26 JANUARY 2025 09:33 AM IST
മലയാളി വാര്‍ത്ത

More Stories...

കൊളംബിയക്കെതിരെ കടുത്ത നടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്...

കടുത്ത നടപടിയുമായി ട്രംപ്; ബംഗ്ലാദേശിനുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കി

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 9ആയി കുറയ്ക്കുന്ന വിവാദ ഭേദഗതിക്ക് ഇറാഖ് പാര്‍ലമെന്റിന്റെ അംഗീകാരം

സ്‌കോട്ട്‌ലാന്‍ഡിലും അയര്‍ലാന്‍ഡിലും ഇയോവിന്‍ കൊടുങ്കാറ്റ് വന്‍ നാശം വിതയ്ക്കുമെന്ന് മുന്നറിയിപ്പ്.. തീരമേഖലകളില്‍ റെഡ് അലേര്‍ട്ട്

വല്ലാത്തൊരു ചെയ്ത്ത്... മക്കള്‍ക്ക് പൗരത്വം നേടാനായി സിസേറിയനായി തിരക്കുകൂട്ടി യുഎസിലെ ഇന്ത്യന്‍ സ്ത്രീകള്‍; ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നത് ഭരണഘടനാ ലംഘനം; ട്രംപിന് തിരിച്ചടി, തുടര്‍ നടപടികള്‍ക്ക് താല്‍ക്കാലിക സ്റ്റേ

ചുറ്റോടു ചുറ്റും ഭീകരർ, IDF യൂണിഫോമിൽ വനിതാ സൈനികർ; നാല് ബന്ദികളെ കൂടി മോചിപ്പിച്ചു; ​ക്രൂരതയുടെ ‘ഗിഫ്റ്റ് ബാ​ഗ്’ നൽകാൻ ഇത്തവണയും ഹമാസ് മറന്നില്ല. ഗാസയില്‍ വെടിനിര്‍ത്തലിന്റെ ഭാഗമായുള്ള ബന്ദി മോചനം തുടരുന്നു. ഇന്ന് നാല് ഇസ്രയേല്‍ വനിതാ സൈനികരെ ഹമാസ് മോചിപ്പിച്ചു. കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി അല്‍ ബാഗ് എന്നിവരെയാണ് മോചിപ്പിച്ചത്. നാല് പേരും സൈനിക യൂണിഫോമില്‍ ഒരു പോഡിയത്തില്‍ നിന്ന് കൈവീശി കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.എല്ലാവരുടെയും കൈയില്‍ ബാഗുകളും കാണാമായിരുന്നു.

ഗസ്സസിറ്റിയിലെ ഫലസ്തീന്‍ ചത്വരത്തില്‍ തടിച്ചു കൂടിയവര്‍ക്കു നേരെ പുഞ്ചിരിയോടെ, കൈവീശിക്കൊണ്ടാണ് നാലു പേരും മടങ്ങിയത്. ഇവരെ റെഡ് ക്രോസ് അംഗങ്ങള്‍ക്ക് കൈമാറി. ഇതോടെ കൂടുതല്‍ പലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ മോചിപ്പിക്കും.ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തില്‍ ബന്ദികളാക്കിയ നാല് സ്ത്രീകളെയും കഴിഞ്ഞ ദിവസം വിട്ടയക്കുമെന്ന് ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള രണ്ടാമത്തെ ബന്ദിമോചനമാണിത്. ഗാസ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള നഹാല്‍ ഒസെഡ് സൈനിക താവളത്തില്‍ നിന്നാണ് നാല് പേരെയും ഹമാസ് ബന്ദികളാക്കിയത്. കരാര്‍ പ്രകാരം ഇസ്രയേല്‍ പലസ്തീന്‍ തടവുകാരെ മോചിപ്പിച്ചു.

 

പകരം 200 പലസ്തീനി തടവുകാരെയും ഇസ്രായേൽ മോചിപ്പിച്ചു .ആദ്യഘട്ടത്തില്‍ മൂന്ന് ബന്ദികളെയായിരുന്നു ഹമാസ് ഇസ്രയേലിന് കൈമാറിയത്. ഡോറോന്‍ സ്റ്റൈന്‍ബ്രെച്ചര്‍, എമിലി ദമാരി, റോമി ഗോനെന്‍ എന്നിവരെയായിരുന്നു മോചിപ്പിച്ചത്. തുടര്‍ന്ന് ഇസ്രയേല്‍ 69 സ്ത്രീകളും 21 കുട്ടികളുമടങ്ങുന്ന 90 അംഗ സംഘത്തെ മോചിപ്പിച്ചിരുന്നു. ഈ നാല് വനിത സൈനികരില്‍ ഒരാള്‍ ഇന്ത്യയില്‍ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. 20കാരിയായ നാമ ലെവിയാണ് ഇന്ത്യയിലെ യു.എസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് പഠനം നടത്തിയത്. ചെറുപ്പത്തില്‍ ഇസ്രായേല്‍-ഫലസ്തീന്‍ പൗരന്മാര്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തിനുള്ള 'ഹാന്‍ഡ്സ് ഓഫ് പീസ്' ഡെലിഗേഷന്റെ ഭാഗമായിരുന്നു. കൂടാതെ, ട്രയാത്ലറ്റ് ആണ് നാമ ലെവി.

 

ഗസ്സയില്‍ 15 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 200ഓളം ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ് ഉറപ്പ് നല്‍കിയിരുന്നു. അതിന്റെ ഭാഗമായാണ് രണ്ടാം ഘട്ടത്തില്‍ നാല് വനിത സൈനികരെ ഹമാസ് കൈമാറിയത്. ആദ്യഘട്ടമായി 90 ഫലസ്തീന്‍ തടവുകാര്‍ക്ക് പകരമായി മൂന്ന് ഇസ്രായേല്‍ പൗരന്‍മാരെ ഹമാസ് ഏതാനും ദിവസം മുമ്പ് മോചിപ്പിച്ചിരുന്നു.ജനുവരി 19ന് ഇസ്രയേല്‍ പ്രാദേശിക സമയം രാവിലെ 11.15ഓടെയാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്.നിശ്ചയിച്ചതിലും മൂന്ന് മണിക്കൂര്‍ വൈകിയാണ് വെടിനിര്‍ത്തല്‍ യഥാര്‍ത്ഥ്യമായത്. പ്രാദേശിക സമയം രാവിലെ എട്ടരയോടെ കരാര്‍ നടപ്പാകുമെന്നായിരുന്നു ആദ്യത്തെ ധാരണ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരാഖണ്ഡില്‍ ഇന്ന് മുതല്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കും...  (13 minutes ago)

ലാ ലിഗയില്‍ വലന്‍സിയ എഫ്‌സിക്കെതിരെ ബാഴ്‌സലോണയുടെ ഗോളടിമേളം  (43 minutes ago)

കൊളംബിയക്കെതിരെ കടുത്ത നടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്...  (1 hour ago)

ആളെക്കൊല്ലി കടുവയെ ചത്ത നിലയില്‍ കണ്ടെത്തി.... പിലാക്കാവ് ഭാഗത്താണ് ചത്ത നിലയില്‍ കണ്ടെത്തിയത്  (1 hour ago)

ഹൃദയാഘാതം മൂലം മലയാളി യുവാവ് ജിദ്ദയില്‍ മരിച്ചു  (1 hour ago)

സംസ്ഥാനത്ത് മദ്യത്തിന്റെ വിലയില്‍ വര്‍ദ്ധനവ്...  (2 hours ago)

സങ്കടം അടക്കാനാവാതെ.... 'മേരിക്കുണ്ടൊരു കുഞ്ഞാട്' എന്ന ചിത്രത്തിലെ ബാലതാരം നികിത നയ്യാര്‍ അന്തരിച്ചു...  (2 hours ago)

കുതിച്ചുയര്‍ന്ന താപനിലയില്‍ സംസ്ഥാനത്ത് ആശ്വാസമായി മഴയെത്തുന്നു.... വ്യാഴാഴ്ച രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

തെരച്ചില്‍ ഊര്‍ജ്ജിതമാക്കി... പഞ്ചാരക്കൊല്ലിയില്‍ രാധയുടെ ജീവനെടുത്ത നരഭോജി കടുവയെ കണ്ടെത്താനുള്ള പരിശ്രമം ഇന്നും തുടരും... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു, 48 മണിക്കൂര്‍ കര്‍ഫ്യൂ  (2 hours ago)

സങ്കടക്കാഴ്ചയായി... പയ്യോളി തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്ത്രീകളടക്കം നാല് പേര്‍ തിരയില്‍പ്പെട്ട് മരിച്ചു....  (2 hours ago)

റേഷന്‍ വിതരണം സ്തംഭനത്തിലേക്ക്... റേഷന്‍ വ്യാപാരികളുടെ അനിശ്ചിത കാല സമരം ഇന്ന് മുതല്‍....  (3 hours ago)

കൊച്ചി-ചെന്നൈ ഇന്‍ഡിഗോ വിമാന യാത്രയ്ക്കിടെ യാത്രക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി  (11 hours ago)

കടുത്ത നടപടിയുമായി ട്രംപ്; ബംഗ്ലാദേശിനുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കി  (11 hours ago)

പൂപ്പറമ്പിലെ കടയില്‍നിന്ന് ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതി പിടിയില്‍  (11 hours ago)

അടൂരിലെ കൂട്ടമാനംഭംഗ കേസില്‍ മന്ത്രവാദി അറസ്റ്റില്‍  (12 hours ago)

Malayali Vartha Recommends