അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് സ്ഥാനം ഏറ്റെടുത്തതിനു ശേഷം ആദ്യമായി അദ്ദേഹവുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... മോദി അടുത്ത മാസം അമേരിക്ക സന്ദര്‍ശിക്കുമെന്നു ഫോണ്‍ സംഭാഷണത്തിനു പിന്നാലെ വെളിപ്പെടുത്തി ട്രംപ്
അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് സ്ഥാനം ഏറ്റെടുത്തതിനു ശേഷം ആദ്യമായി അദ്ദേഹവുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... മോദി അടുത്ത മാസം അമേരിക്ക സന്ദര്‍ശിക്കുമെന്നു ഫോണ്‍ സംഭാഷണത്തിനു പിന്നാലെ വെളിപ്പെടുത്തി ട്രംപ്.
പ്രസിഡന്റ് സ്ഥാനത്ത് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ് ഒരാഴ്ച പിന്നിടുമ്പോഴാണ് മോദി ഫോണില്‍ വിളിച്ചത്. ഇന്ത്യയുമായി അമേരിക്കയ്ക്കു ഊഷ്മള ബന്ധമാണുള്ളത്. മോദിയുമായി ദീര്‍ഘ നേരം സംസാരിച്ചതായും വ്യക്തമാക്കി ട്രംപ് .
ഉഭയകക്ഷി ബന്ധം ഫോണ്‍ സംഭാഷണത്തിനിടെ ചര്‍ച്ചയായെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കുമായി ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധത ഇരുവരും നടത്തിയ സംസാരത്തില്‍ വിഷയമായതായും സൂചനയുണ്ട്.യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയതിനു പിന്നാലെ നവംബര്‍ 7നാണ് അവസാനമായി ഇരുവരും ഫോണില്‍ സംസാരിച്ചത്.
ഈ മാസം 20നാണ് ട്രംപ് പ്രസിഡന്റായി വീണ്ടും അധികാരത്തിലെത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ മോദി പങ്കെടുത്തിട്ടുണ്ടായിരുന്നില്ല. ചടങ്ങില്‍ സംബന്ധിച്ചത് വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് .
https://www.facebook.com/Malayalivartha